കൊച്ചി: കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത രാഖിൽ കൈയിൽ കരുതിയത് 7.62 എംഎം പിസ്റ്റളാണ് എന്ന് പൊലീസിൻെ പ്രാഥമിക നിഗമനം. ബാലസ്റ്റിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്തൂ. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന തോക്കാണ് ഇതെന്നാണ് സൂചന.

ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരു റൈഫിളാണ് എസ്.എൽ.ആർ അഥവാ സെൽഫ് ലോഡിങ് റൈഫിൾ എന്നറിയപ്പെടുന്ന 7.62 എം. എം. സെൽഫ് ലോഡിങ് റൈഫിൾ. ഇതിന്റെ ഏത് മോഡലാണ് രഖിൽ ഉയപയോഗിച്ചതെന്ന് കണ്ടെത്താനാകും ശ്രമം. ഇത് ഇന്ത്യയിലും പ്രചാരത്തിലുണ്ട്. തീവ്രവാദികളും കൈയിൽ സൂക്ഷിക്കുന്നതാണ് ഈ തോക്ക്. രഖിൽ ഏതുവഴിക്ക് ഇതു സംഘടിപ്പിച്ചുവെന്ന് കണ്ടെത്തുകയും നിർണ്ണായകമാകും. സിനിമാ സ്റ്റൈലിലായിരുന്നു രഖിലിന്റെ ഇടപെടലുകൾ.

റൈഫിളിൽ മാഗസിൻ ലോഡ് ചെയ്തശേഷം പുറകോട്ട് വലിക്കുമ്പോൾ (കോക്ക് ചെയ്യുമ്പോൾ) മാഗസിനിൽ നിന്നും ഒരു റൗണ്ട് ചേമ്പറിലേയ്ക്ക് തിരുകി കയറ്റപ്പെടുകയും ഫയറിംഗിന് തയ്യാറാകുകയും ചെയ്യുന്ന തോക്കാണ് കൈയിലുണ്ടായിരുന്നത് എന്ന പൊലീസിന്റെ നിഗമനവും ഇത് സാധൂകരിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടിൽ കയറി ഡെന്റൽ വിദ്യാർത്ഥിനി മാനസയെ രഖിൽ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിർക്കുകയും ചെയ്തു.

ട്രിഗർ അമർത്തുമ്പോൾ ട്രിഗർ അസ്സംബ്ലിയുടെ മുൻ അറ്റത്തുള്ള ചെറിയ ഹാമർ കാട്രിഡ്ജിന്റെ പെർക്യൂഷൻ ക്യാപ്പിൽ തട്ടുകയും അതോടെ സ്‌ഫോടനത്തോടെ സിലിണ്ടറിനു മുന്നിൽ ഉറപ്പിച്ചിരിക്കുന്ന വെടിയുണ്ടയെ പുറത്തേയ്ക്ക് തെറിപ്പിക്കുകയും ചെയ്യുന്ന തരത്തിലെ തോക്ക് രഖിലിന് എവിടെ നിന്ന് കിട്ടിയെന്നതും നിർണ്ണായകമാണ്. റൈഫിളിൽ മാഗസിൻ ലോഡ് ചെയ്തശേഷം ഒരിക്കൽ കോക്ക് ചെയ്താൽ മാഗസിനിലെ റൗണ്ടുകൾ തീരുന്നതുവരെ ഫയർ ചെയ്തുകൊണ്ടിരിക്കാം. രാഖിലിന്റെ തോക്കിൽ ഏഴ് റൗണ്ട് വെടിവയ്ക്കാനുള്ള വെടിയുണ്ടയും ഉണ്ടായിരുന്നത്രേ.

ഒരു മാസമായി നെല്ലിക്കുഴിയിൽ മാനസ താമസിച്ചിരുന്ന വീടിനു സമീപം മറ്റൊരു വീട്ടിൽ വാടകയ്ക്കു രാഖിൽ താമസിച്ചിരുന്നതായി വിവരം. കൊല്ലപ്പെട്ട മാനസ താമസിച്ച വാടക വീടിനു മുന്നിലാണ് ഈ വീട്. ഇത് മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോടു രഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുൻപു വന്ന്, ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽനിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികൾക്കൊപ്പമാണ് മാനസ നെല്ലിക്കുഴിയിൽ താമസിച്ചിരുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖിൽ
വീട്ടിലെത്തിയതെന്ന് യുവതികൾ പറയുന്നു. അവരും സംഭവത്തിൽ തീർത്തും ഞെട്ടി.

ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യിൽ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയിൽനിന്നു ബഹളം കേട്ടു മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളംവച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോൾ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ആശുപത്രിയിൽ അതിവേഗം എത്തിച്ചിട്ടും രണ്ടു പേരും മരിച്ചു.