നയാനിക്കൽ കുടുംബത്തിലെ 2 സഹോദരികളുടെ വ്രത വാഗ്ദാന 50-0ാം ജൂബിലി ആഘോഷിച്ചു. ജൂബിലിയോടുനുബന്ധിച്ചുള്ള വി. കുർബ്ബാന കാരിക്കാമുറി സെന്റ് ജോസഫ് ദേവാലയത്തിലും, തുടർന്ന് സ്‌നേഹവിരുന്ന് സിസ്റ്റേഴ്‌സിന്റെ ഇളയ സഹോദരൻ അഡ്വ. ജോൺസൺ മനയാനിയുടെ ഭവനത്തിലും നടത്തി.

75 വയസുള്ള ജേഷ്ഠസഹോദരി സി. ജർമ്മയിൻ (ലീലാമ്മ) കൃഷ്ണനഗർ - സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാർക്കുലേറ്റ് സഭാംഗമാണ്. 1962ൽ സഭാ വസ്ത്രം സ്വീകരിച്ച സി. ജർമ്മയിൽ ജാദാവ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ഫാം ബിരുദം നേടിയതിന് ശേഷം ബംഗാളിലെ വിവിധ ക്ലിനിക്കുകളും ആശുപത്രികളിലും ആതുരസേവനം നടത്തി. ഇളയ സഹോദരിയായ സി. ഗാർസിയ (തങ്കമ്മ) 1964ൽ ധർമ്മഗിരി മെഡിക്കൽ മിഷ്യൻ സഭയിൽ സഭാവസ്ത്രം സ്വീകരിച്ചു.

അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നിന്നും നേഴ്‌സിങ്ങ് പാസ്സായ സി. ഗാർസിയ കേരളത്തിലെ വിവിധ കത്തോലിക്ക ആശുപത്രികളിൽ ആതുരസേവനം നടത്തി. ഇപ്പോൾ പോത്തനിക്കാട് സെന്റ് തോമസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു

ജൂബിലിലേറിയൻസ് പാലാ മനയാനിക്കൽ കുടുംബാംഗമാണ്. പാലായിലെ പ്രശസ്ത കാർഷിക വിദഗ്ധൻ സെബാസ്റ്റ്യൻ മനയാനി, പ്രശസ്ത അതലറ്റിക് കോച്ച് ജോസഫ് മനയാനി, പ്രമുഖ ഹൈക്കോടതി അഭിഭാഷകനും ഗ്രന്ഥകാരനുമായ ജോൺസൺ മനയാനി എന്നിവർ ജൂബിലിയേറിയൻസിന്റെ സഹോദരന്മാരാണ്.

എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ജെയിംസ് വടക്കുംപാടൻ, കരിക്കാമുറി സെന്റ് ജോസഫ് മോണസ്ട്രി സുപ്പീരിയർ, ഫാദർ തച്ചിൽ സിഎംഐ, കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം, മുതിർന്ന അഭിഭാഷകൻ ധർമ്മദൻ, സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പൻ, ധനകാര്യ വിദഗ്ധൻ ജെയിംസ് വടക്കൻ എന്നിവർ ജൂബിലേറിയൻസിനെ അഭിനന്ദിച്ച് സംസാരിച്ചു.