- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്ററിൽ മ്യൂസിക് ഷോയ്ക്കൊടുവിൽ അത്യുഗ്രൻ സ്ഫോടനം; 22 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്; പ്രാണഭയത്തോടെ ഓടുന്നവരുടെ വേദന നിറഞ്ഞ ചിത്രങ്ങൾ പുറത്ത്; ഭീകരർ വീണ്ടും ആക്രമിച്ചേക്കുമെന്ന് ആശങ്ക; അതീവ ജാഗ്രതാ നിർദ്ദേശം; ബ്രിട്ടൻ ഭീതിയിൽ
ലണ്ടൻ: ബ്രിട്ടനെ നടുക്കി മാഞ്ചസ്റ്റർ അരീനയിൽ ഭീകരാക്രമണം. അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടിക്കൊടുവിലുണ്ടായ സ്‌ഫോടനത്തിൽ 22 പേർ മരിച്ചു. അമ്പതിലേറെപ്പേർക്ക് പരിക്കേറ്റു. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ ആയിരങ്ങൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അവരിൽ പലരുടെയും മുഖം ചോരയിൽ കുളിച്ചിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ബ്രിട്ടനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഗീത പരിപാടി തീർന്ന ഉടനെയായിരുന്നു സ്റ്റേഡിയത്തിന് തൊട്ടുപുറത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഗായികയ്ക്ക് പരിക്കേറ്റിട്ടില്ല. ഭീകരാക്രമണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി. സ്‌റ്റേഡിയം മുഴുവൻ പൊലീസിന്റെ നിരീക്ഷണത്തിലാണിപ്പോൾ. സ്‌റ്റേഡിയത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട കാറിനെക്കുറിച്ച് പൊലീസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, കാർ ബോംബ് സ്‌ഫോടനമാണോ ഭീകരർ നടത്തിയതെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റേഡിയത്തിന്റെ പരിസരത്തുനിന്
ലണ്ടൻ: ബ്രിട്ടനെ നടുക്കി മാഞ്ചസ്റ്റർ അരീനയിൽ ഭീകരാക്രമണം. അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടിക്കൊടുവിലുണ്ടായ സ്‌ഫോടനത്തിൽ 22 പേർ മരിച്ചു. അമ്പതിലേറെപ്പേർക്ക് പരിക്കേറ്റു. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ ആയിരങ്ങൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അവരിൽ പലരുടെയും മുഖം ചോരയിൽ കുളിച്ചിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ബ്രിട്ടനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഗീത പരിപാടി തീർന്ന ഉടനെയായിരുന്നു സ്റ്റേഡിയത്തിന് തൊട്ടുപുറത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഗായികയ്ക്ക് പരിക്കേറ്റിട്ടില്ല. ഭീകരാക്രമണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി. സ്‌റ്റേഡിയം മുഴുവൻ പൊലീസിന്റെ നിരീക്ഷണത്തിലാണിപ്പോൾ.
സ്‌റ്റേഡിയത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട കാറിനെക്കുറിച്ച് പൊലീസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, കാർ ബോംബ് സ്‌ഫോടനമാണോ ഭീകരർ നടത്തിയതെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത സംശയകരമായ മറ്റൊരു സ്‌ഫോടകവസ്തു വിദഗ്ധരുടെ മേൽനോട്ടത്തിൽ കത്തീഡ്രൽ ഗാർഡനുസമീപത്തുവെച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിർവീര്യമാക്കി.
ഭീകരാക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ സ്റ്റേഡിയത്തിനടുത്തുള്ള വിക്ടോറിയ സ്‌റ്റേഷനിൽനിന്ന് ഉടൻ തന്നെ ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും ക്യാൻസൽ ചെയ്യുകയും ചെയ്തു. അടിയന്തര സാഹചര്യം നേരിടുന്നതിന് ഭീകരവിരുദ്ധ സേനയിലെ ഉന്നതർ ഇന്ന് ലണ്ടനിൽ യോഗം ചേരുന്നുണ്ട്. സംഗീത പരിപാടികഴിഞ്ഞ് ആളുകൾ പുറത്തേയ്ക്കിറങ്ങുന്നതിനിടെയാണ് ്‌സഫോടനമുണ്ടായത്.
അരിയാന ഗ്രൻഡെ വേദിവിട്ട് 30 സെക്കൻഡുകൾക്കകം സ്‌ഫോടനമുണ്ടായതായി അവിടെയുണ്ടായിരുന്ന ചിലർ ട്വിറ്ററിൽ കുറിച്ചു. അത്യുഗ്രൻ സ്‌ഫോടനമാണ് ഉണ്ടായത്. എന്താണ് സംഭവിച്ചതെന്നറിയാത്തതിനാൽ, ആളുകൾ പരക്കം പായുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ടും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ ദുരന്തമുണ്ടാകാതെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചവരെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ അഭിനന്ദിച്ചു.
സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പൊലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയശേഷം അരീനയിൽ പൊലീസ് അരിച്ചുപെറുക്കി. ഹെലിക്കോപ്ടറുകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തി. സ്‌ഫോടനത്തിൽ സമീപത്തെ അപ്പാർട്ട്‌മെന്റുകൾ പോലും നടുങ്ങിവിറച്ചതായി അവിടുത്തെ താമസക്കാർ പറഞ്ഞു.