- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ നാളെ
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ രണ്ടിനു (ശനി) നടക്കും. സെയിൽ മൂർ കമ്യുണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞു 1.30നു ഷ്രുഷ്ബറി രൂപത സീറോ മലബാർ ചാപ്ലെയിൻ റവ.ഡോ. ലോനപ്പൻ അരങ്ങശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്കു തുടക്കമാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഡോ. ലോനപ്പൻ അരങ്ങശേരി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു ഈസ്റ്റർ സന്ദേശം നല്കും. അസോസിയേഷൻ പ്രസിഡന്റ് ജയ്‌സൺ ജോബ് അധ്യക്ഷത വഹിക്കും. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. വിഭവ സമൃദ്ധമായ ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിക്കും. ആഘോഷ പരിപാടികളിൽ കുടുംബ സാമേതം പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയ്തു. വിലാസം: SALEMOOR COMMUNITY CENTRE, MORRIS ROAD SALE M33 2TN.
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ രണ്ടിനു (ശനി) നടക്കും. സെയിൽ മൂർ കമ്യുണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞു 1.30നു ഷ്രുഷ്ബറി രൂപത സീറോ മലബാർ ചാപ്ലെയിൻ റവ.ഡോ. ലോനപ്പൻ അരങ്ങശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്കു തുടക്കമാകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഡോ. ലോനപ്പൻ അരങ്ങശേരി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു ഈസ്റ്റർ സന്ദേശം നല്കും. അസോസിയേഷൻ പ്രസിഡന്റ് ജയ്‌സൺ ജോബ് അധ്യക്ഷത വഹിക്കും.
തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. വിഭവ സമൃദ്ധമായ ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിക്കും.
ആഘോഷ പരിപാടികളിൽ കുടുംബ സാമേതം പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയ്തു.
വിലാസം: SALEMOOR COMMUNITY CENTRE, MORRIS ROAD
SALE M33 2TN.