മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സെമി കാണാതെ പുറത്ത്, നിസാരരായ ബ്രിസ്റ്റോൾ സിറ്റിയാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടുഗോളിനാണ് ബ്രിസ്‌റ്റോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

ബ്രിസ്റ്റോളിന്റെ മൈതാനത്തായിരുന്നു സെമി ആഗ്രവുമായി എത്തിയ മാഞ്ചസ്റ്ററിനെ ഇരട്ട് ഗോളിൽ പുറത്തേക്കുള്ള വഴി ആതിഥേയ ടീം കാണിച്ച് കൊടുത്തത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 ആം മിനിറ്റിൽ ജെ. ബ്രയാനാണ് യുണൈറ്റഡിന് ആദ്യപ്രഹരമേൽപ്പിച്ചത്. മികച്ച ഒരു ഗോളിലൂടെ മുന്നേറിയ ബ്രിസ്റ്റോൾ സിറ്റിക്ക് ഏഴ് മിനിറ്റിന് ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിലൂടെ യുണൈറ്റഡ് തിരിച്ചടി നൽകി.

ഇരു ടീമുകളും ലീഡുയർത്താൻ ശ്രമിച്ചെങ്കിലും മത്സരം തീരാൻ നിമിഷങൾ ശേഷിക്കെ കെ.സ്മിത്ത് മനോഹരമായി ബ്രിസ്റ്റോൾ സിറ്റിയെ സെമിയിലെത്തിക്കുകയായിരുന്നു.

മറ്റൊരു മൽസരത്തിൽ ചെൽസി ബേൺമൗത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തി, 13 ആം മിനിറ്റിൽ വില്യനിലൂടെ ചെൽസി ലീഡ് നേടി. 90 ആം മിനിറ്റിൽ ഡി ഗോസ്ലിങ് ബൗൺമൗത്തിനെ ഒപ്പമെത്തിച്ചു. ഒരുമിനിറ്റിന് ശേഷം അൽവാരോ മൊറാട്ടയുടെ വിജയഗോളിൽ ചെൽസി സെമിയിലെത്തി. നേരത്തെ ആഴ്‌സണലും, മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ പ്രവേശിച്ചിരുന്നു.