മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ശിശുദിനാഘോഷം നടത്തി. വിഥിൻഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് പോൾസൺ തോട്ടപ്പള്ളി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു. ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സിബി വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. നട്ട്‌സ്‌ഫോർഡ് മലയാളി അസോസിയേഷൻ സെക്രട്ടറി മിജോ ജോൺ ആശംസകൾ നേർന്നു. സെക്രട്ടറി അലക്‌സ് വർഗീസ് സ്വാഗതവും ട്രഷറർ സിബി മാത്യു നന്ദിയും പറഞ്ഞു.

തുടർന്നു കുട്ടികളുടെ വിവിധ മത്സരപരിപാടികൾക്കു തുടക്കം കുറിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. പെയിന്റിങ് മത്സരത്തിൽ കൊച്ചു കുട്ടികൾക്ക് പ്രത്യേകം വിഷയം നൽകിയിരുന്നില്ല. എന്നാൽ മുതിർന്ന കുട്ടികൾക്ക് പാർക്ക്, നിങ്ങൾ സന്ദർശിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രം എന്നീ വിഷയങ്ങളായിരുന്നു നൽകിയിരുന്നത്. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെല്ലാം ഉന്നത നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. സ്‌പെല്ലിങ് ടെസ്റ്റിനു റോയ് ജോർജ്, സിബി മാത്യു, റോയ് സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നു മെമ്മറി ടെസ്റ്റ് മത്സരം നടന്നു. ആദ്യമായി നടത്തിയ മത്സരം കുട്ടികൾ വളരെ ഏറെ ആകാംക്ഷയോടും താല്പര്യത്തോടും കൂടിയാണ് പങ്കെടുത്തത്. ഉച്ചഭക്ഷണത്തിനുശേഷം നടന്ന വാശിയേറിയ ഫാൻസി ഡ്രസ് മത്സരം അരങ്ങേറി. നഴ്‌സറി തലം മുതൽ ജിസിഎസ്‌സി വരെയുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. മിന്റോ ആന്റണി, മിജോ ജോൺ, ജയ്‌സൺ ജോസ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

ശിശുദിനാഘോഷങ്ങൾക്ക് പി.കെ. ഹരികുമാർ പി.കെ, ആഷൻ പോൾ, സിബി മാത്യൂ, സുമ ലിജോ, ബോബി ചെറിയാൻ, സാബു പുന്നൂസ്, കെ.വി. ഹരികുമാർ, മോനച്ചൻ ആന്റണി, ജയ്‌സൺ ജോബ്, മനോജ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി അലക്‌സ് വർഗീസ് നന്ദി പറഞ്ഞു.