- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാഞ്ചസ്റ്ററിൽ നോമ്പുകാല തിരുക്കർമ്മങ്ങൾക്ക് ഇന്നു തുടക്കം : ധ്യാനം മാർച്ച് 21, 22 തീയതികളിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് തോമസ് ആർസി സെന്ററിൽ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾക്ക് ഇന്നുമുതൽ തുടക്കമാകും. വൈകിട്ട് 6 ന് വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും സെന്റ് എലിസബത്ത് ദേവാലയത്തിൽ നടക്കും. തുടർന്ന് നോമ്പു കാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. മാർച്ച് 21, 22 തീയത
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് തോമസ് ആർസി സെന്ററിൽ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾക്ക് ഇന്നുമുതൽ തുടക്കമാകും. വൈകിട്ട് 6 ന് വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും സെന്റ് എലിസബത്ത് ദേവാലയത്തിൽ നടക്കും. തുടർന്ന് നോമ്പു കാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. മാർച്ച് 21, 22 തീയതികളിൽ നോമ്പു കാല ധ്യാനം നടക്കും.
21 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 22 ഞായറാഴ്ച ഉച്ചക്ക് 12 മുതൽ വൈകിട്ട് 6 വരെയും സെന്റ് എലിസബത്ത് ദേവാലയത്തിലാണ് നോമ്പുകാല ധ്യാനം നടക്കുക. മാർച്ച് 29 ഓശാന ഞായർ തിരുക്കർമ്മങ്ങൾ വൈകുന്നേരം 4 മുതലും ഏപ്രിൽ 2 പെസഹാ തിരുക്കർമ്മങ്ങൾ വൈകിട്ട് 4 മുതലും ഏപ്രിൽ 3ന് ഉച്ചക്ക് 2 മുതൽ ദുഃഖ വെള്ളി തിരുക്കർമ്മങ്ങളും, ഏപ്രിൽ 4നു രാത്രി 8 മുതൽ ഈസ്റ്റർ തിരുക്കർമ്മങ്ങളും നടക്കും. നോമ്പു കാല തിരുക്കർമ്മങ്ങൾ എല്ലാം പിൽഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് നടക്കുക.
ഭക്ത്യാദര പൂർവ്വം പങ്കെടുത്ത് ദൈവിക കൃപകൾ ധാരാളമായി പ്രാപിക്കാൻ ഏവരെയും ഷ്രൂഷ്ബറി രൂപതാ സിറോ മലബാർ ചാപ്ലയിൽ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം:
St. Elizabeth Church
48, Lomond Road, Peelhall,
Wythenshawe
M22 5 JD