- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്നങ്ങൾ 'സോൾവാക്കാൻ'സോൾഷെയറിനെ നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; നിയമനം പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരം; ഈ സീസൺ അവസാനം വരെ സോൾഷെയറാകും യുണൈറ്റഡിന്റെ പരിശീലകൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി മുൻ താരമായ ഒലെ സോൾഷെയറിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരമായാണ് സോൾഷെയറിനെ മാനേജ്‌മെന്റ് നിയമിച്ചത്. മുൻതാരം കൂടിയായ സോൾസ്ഷെയർ ഈ സീസൺ അവസാനം വരെ യുണൈറ്റഡിനെ പരിശീലിപ്പിക്കും. 1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടുകെട്ടിയ സോൾഷെയർ 366 മത്സരങ്ങളിൽനിന്ന് 126 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ മാഞ്ചസ്റ്ററിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച് ബയേണിനെതിരേ ടീമിനായി വിജയഗോൾ നേടിയത് ഈ നോർവേ താരമായിരുന്നു. നാൽപ്പത്തഞ്ചുകാരനായ സോൾഷെയർ രാജ്യത്തിനായി 67 മത്സരങ്ങളിൽനിന്ന് 23 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തിലൂടെയാകും സോൾഷെയർ യുണൈറ്റഡിൽ തന്റെ പുതിയ ദൗത്യം ആരംഭിക്കുക. മൗറീഞ്ഞോ പുറത്തായെങ്കിലും അദ്ദേഹത്തിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കിൾ കാരിക്കും, മക് കെന്നയും സോൽഷെയറിനൊപ്പവും തുടരും.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി മുൻ താരമായ ഒലെ സോൾഷെയറിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരമായാണ് സോൾഷെയറിനെ മാനേജ്‌മെന്റ് നിയമിച്ചത്. മുൻതാരം കൂടിയായ സോൾസ്ഷെയർ ഈ സീസൺ അവസാനം വരെ യുണൈറ്റഡിനെ പരിശീലിപ്പിക്കും.
1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടുകെട്ടിയ സോൾഷെയർ 366 മത്സരങ്ങളിൽനിന്ന് 126 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ മാഞ്ചസ്റ്ററിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച് ബയേണിനെതിരേ ടീമിനായി വിജയഗോൾ നേടിയത് ഈ നോർവേ താരമായിരുന്നു. നാൽപ്പത്തഞ്ചുകാരനായ സോൾഷെയർ രാജ്യത്തിനായി 67 മത്സരങ്ങളിൽനിന്ന് 23 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തിലൂടെയാകും സോൾഷെയർ യുണൈറ്റഡിൽ തന്റെ പുതിയ ദൗത്യം ആരംഭിക്കുക. മൗറീഞ്ഞോ പുറത്തായെങ്കിലും അദ്ദേഹത്തിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കിൾ കാരിക്കും, മക് കെന്നയും സോൽഷെയറിനൊപ്പവും തുടരും.