മാഞ്ചസ്റ്റർ: എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുന്നേറ്റം തുടരുന്നു.മൽസരത്തിൽ യുണൈറ്റഡ് ചാംപ്യൻഷിപ് ക്ലബ്ബായ ഡെർബി കൻഡ്രിയെയാണ് യുണൈറ്റഡ് എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപിച്ചത്.

ആദ്യ പകുതിയിൽ പക്ഷെ മാഞ്ചെസ്റ്ററിന് ഡെർബി പ്രധിരോധം മറികടക്കാനായില്ല. അവസാനം 84 ആം മിനുട്ടിൽ ലിംഗാർഡ് ആദ്യ ഗോൾ നേടിയപ്പോൾ 90 ആം മിനുട്ടിൽ ലുകാകു റണ്ടാം ഗോൾ നേടി.

ജയത്തോടെ അടുത്ത റൗണ്ട് ഉറപ്പിച്ച യുണൈറ്റഡിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.