- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബയ്ക്ക് കോവിഡ്; യുവേഫ നേഷൻസ് ലീഗിൽ കളിക്കാനാകില്ല
പാരിസ്: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ യുവേഫ നേഷൻസ് ലീഗിനുള്ള ഫ്രാൻസ് ടീമിൽ നിന്ന് ഒഴിവാക്കി. പോഗ്ബയ്ക്ക് പകരം ഫ്രഞ്ച് ക്ലബ്ബ് റെന്നയ്സിന്റെ കൗമാര താരം എഡ്വാർഡോ കമവിംഗയെ ടീമിൽ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ പരിശീലനം ബുധനാഴ്‌ച്ച ആരംഭിക്കുകയാണ്. ഈ പരിശീലന ക്യാമ്പ് പോഗ്ബയ്ക്ക് നഷ്ടപ്പെടും. ചുരുങ്ങിയത് 10 ദിവസമെങ്കിലും ഫ്രഞ്ച് താരം ഐസൊലേഷനിൽ കഴിയേണ്ടിവരും.
നേഷൻസ് ലീഗിൽ അടുത്ത മാസം സ്വീഡൻ, ക്രൊയേഷ്യ ടീമുകൾക്കെതിരേയാണ് ഫ്രാൻസിന്റെ മത്സരങ്ങൾ. ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷംപ്സാണ് പോഗ്ബയ്ക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഫ്രാൻസ് ടീമിനെ പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു ഇത്. ടീം പ്രഖ്യാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് താരത്തിന്റെ പരിശോധ പോസിറ്റീവാണെന്ന് മനസ്സിലായതെന്നും ദെഷംപ്സ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്