ന്യൂ ഡൽഹി: നരേല അയ്യപ്പ സേവ സമിതിയുടെ നാലാം മണ്ഡല പൂജാ മഹോത്സവം വിപുലമായ ആചാരമഹികളോടെ 12 ന് ശനിയാഴ്ച നരേല പഞ്ചാബി കോളനിയിലെ സനാതൻ ക്ഷേത്രാങ്കണ സമുച്ചയത്തിൽ വച്ച് ഭക്തിനിർഭരമായി ആഘോഷിച്ചു. നാല് മണിയോട് കൂടി  തന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച പൂജാതികർമ്മങ്ങൾ  രാത്രി പത്തു മണിക്ക്  അത്താഴ പൂജയോടുകൂടി ഹരിവരാസനം പാടിയാണ് അവസാനിച്ചത്.

കേരളീയ വേഷത്തിൽ താലമേന്തിയെത്തിയ  വനിതകളും കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ അകമ്പടിയോടെ ഉണ്ണി മാരാരുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ പ്രശസ്ത ചേണ്ടമേളക്കാർ തീർത്ത താളവാദ്യഘോമുഖരിതമായ അന്തരീക്ഷത്തിൽധർമ്മ ശാസ്താവിനെ പല്ലക്കിൽ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര പഞ്ചാബി കോളനിയിൽ ഓരോ മുക്കിലും  മൂലയിലും  ഉത്തരേന്ത്യക്കാർക്ക്  പോലും ഒരു പുതുപുത്തൻ  അനുഭവം തന്നെ തീർത്തു .

തുടർന്ന് പൂജാവേദിയിൽ ഉർജ്ജസ്വലതയോടെ അരങ്ങേറിയ  ഡൽഹി പൊലീസ് ഭജന സംഘത്തിന്റെ ഭജനയിലൂടെ    പ്രദേശത്ത് ഒരു  ഭക്തിനിർഭരമായ സന്ധ്യ തന്നെ തീർക്കുവനായി എന്നതാണ് ഏവരുടെയും വാക്കുകളിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നതും . തുടർന്ന് പ്രസാദ ഊട്ടും അന്നദാനപ്രഭുവിന്റെ നാമത്തിൽ  അന്നദാനവും ഉണ്ടായിരുന്നു.