- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് തുടക്കം കുറിച്ച് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡലപൂജ
ഷിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ മണ്ഡലമകരവിളക്ക് പൂജകൾക്കായി നടതുറന്നു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും മണ്ഡലമകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സർവ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തിൽ എത്തിയത്. മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നല്കി. തുടർന്ന് ഗണപതി അഥർവോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും നടത്തിയാണ് ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത് . വൈകിട്ട് കൃത്യം ആറുമണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തിൽ, കലിയുഗവരദന്റെ തിരുസനിന്നധാനം, പ്രധാന പുരോഹിതൻ ബിജുകൃഷ്ണൻ പ്രതേക മന്ത്രജപാർച്ചനകൾ നടത്തിയശേഷം ആണ് മണ്ഡലമകരവിളക്ക് പൂജകൾക്കായി നട തുറന്നത്. തുടന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവു
ഷിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ മണ്ഡലമകരവിളക്ക് പൂജകൾക്കായി നടതുറന്നു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും മണ്ഡലമകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സർവ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തിൽ എത്തിയത്.
മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നല്കി. തുടർന്ന് ഗണപതി അഥർവോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും നടത്തിയാണ് ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത് .
വൈകിട്ട് കൃത്യം ആറുമണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തിൽ, കലിയുഗവരദന്റെ തിരുസനിന്നധാനം, പ്രധാന പുരോഹിതൻ ബിജുകൃഷ്ണൻ പ്രതേക മന്ത്രജപാർച്ചനകൾ നടത്തിയശേഷം ആണ് മണ്ഡലമകരവിളക്ക് പൂജകൾക്കായി നട തുറന്നത്. തുടന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും നടത്തി. തുടർന്ന് അത്താഴപൂജയ്ക്ക് ശേഷം പുഷ്പാലങ്കാരത്താൽ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് മുൻപിൽ പടിപൂജയും, അതിനെ തുടർന്ന് അഷ്ടോത്തര അർച്ചനയും, ദീപാരാധനയും, നമസ്‌കാരമന്ത്രവും , മന്ത്രപുഷ്പവും, സാമവേദ പാരായണവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു.
ഈ വർഷത്തെ ഭക്തിസാന്ദ്രമായ മണ്ഡലമഹോത്സവ ഭജനക്ക് നേതൃത്വം നൽകിയത് ഗീതാ മണ്ഡലം സ്പിരിച്ച്വൽ ചെയർപേഴ്സൺ ആനന്ദ് പ്രഭാകറിന്റെയും, സജി പിള്ളയുടെയും രശ്മി മേനോന്റെയും നേതൃത്വത്തിൽ ഉള്ള ഗീതാമണ്ഡലം ഭജൻ ഗ്രൂപ്പാണ്. വിപുലമായ മണ്ഡലസദ്യയോടെ ഈ വർഷത്തെ മണ്ഡലമഹോത്സവ പൂജകൾക്ക് സമാപനം കുറിച്ചു.
മണ്ഡല മകരവിളക്ക് കാലഘട്ടം ഏതൊരു അയ്യപ്പ ഭക്തനെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തിയുടെ നാളുകൾ ആയിരുന്നെങ്കിലും, ഈ വർഷത്തെ മണ്ഡലകാലം ലോകത്തിലെ എല്ലാ അയ്യപ്പഭക്തനും നൽകിയത് ആത്മദുഃഖത്തിന്റെ നാളുകൾ ആണ്. ഇന്ന് കേരളത്തിൽ ഭക്തന് കൽതുറുങ്കും, ശബരിമലയെ തകർക്കുവാൻ എത്തുന്ന അവിശ്വാസികൾക്ക് സംരക്ഷണവുമാണ് കേരളത്തിലെ ഭീകര ഭരണകൂടം വിധിച്ചിരിക്കുന്നത്. കേരളത്തിൽ ഹിന്ദു ഒഴികെ മറ്റ് എല്ലാ മതവിഭാഗത്തിനും ഒരു ബുദ്ധിമുട്ടും കൂടാതെ, അവരുടെ ആചാര അനുഷ്ടാനങ്ങൾ ആചരിക്കുവാൻ എല്ലാവിധ സഹായസഹകരണവും ചെയ്തു കൊടുക്കുമ്പോൾ, ഇരുമുടിയുമായി മലയ്ക്കുപോയ ഭക്തന്റെ ഇരുമുടികെട്ട് വലിച്ചെറിഞ്ഞും, അയ്യപ്പ ഭക്തരെ ശാരീരികമായി പീഡിപ്പിച്ചും, ശരണഘോഷം മുഴക്കുന്നത് തടഞ്ഞും, ഭക്തർക്ക് കുടിവെള്ളം നൽകാതെയും, ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റുന്നത് എന്തിനാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകത്തിൽ എല്ലായിടത്തു നിന്നും വലിച്ചെറിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകര ഭരണത്തിന്റെ അവസാന നാളുകൾ കേരളത്തിലും എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഗീതാമണ്ഡലം അദ്ധ്യക്ഷൻ ജയചന്ദ്രൻ ശക്തമായി പ്രതികരിച്ചു.
നമ്മുടെ സംസ്‌കൃതിയെ നശിപ്പിച്ച്, അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഇപ്പോൾ ഹിന്ദുവിന് നേർക്ക് നടക്കുന്ന ഈ ഭീകരത. ഈ ഭീകരതയെ എതിർത്ത് തോൽപ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ധർമ്മത്തിന്റെ ഭാഗമാണ് എന്ന് ഗീതാമണ്ടലം പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും, മണ്ഡല പൂജ സ്പോൺസർ ചെയ്ത ജയചന്ദ്രനും കുടുംബങ്ങൾക്കും, മണ്ഡലകാലം മുതൽ മകരവിളക്ക് വരെയുള്ള ഗീതാമണ്ഡലത്തിന്റെ എല്ലാ ദിവസത്തെയും പൂജകൾ സ്പോൺസർ ചെയ്ത എല്ലാ കുടുംബങ്ങൾക്കും , പൂജയുടെ നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവർത്തകർക്കും,ഗീതാമണ്ഡലം ആത്മീയവേദി ചെയർ ആയ ആനന്ദ് പ്രഭാകറിനും, ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.