അരിസോണ: അയ്യപ്പസ്വാമി മണ്ഡലകാലത്തോടനുബന്ധിച്ചു അരിസോണയിയിലെ അയ്യപ്പ ഭക്തർ എല്ലാവർഷവും നടത്തിവരാറുള്ള വൃതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം ഒന്നു മുതൽ 41 ദിവസക്കാലം (നവംബർ 16 മുതൽ ഡിസംബർ 26 വരെ) നടത്തുന്നു. ഈ മണ്ഡലകാല ദിനങ്ങളിൽ അരിസോണയിലുള്ള വിവിധ ക്ഷേത്രങ്ങളിൽ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളിൽ വച്ചും അയ്യപ്പഭജനയും പൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച നവംബർ 20-നു വൈകിട്ട് അഞ്ചിനു ഭാരതീയ ഏകതാ മന്ദിറിൽ വച്ചു അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു.

അയ്യപ്പസമാജ് അരിസോണയുടെ ആഭിമുഖൃത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങളിലും ഭജനയിലും പങ്കുചേർന്നു കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാൻ ലഭിക്കുന്ന ഈ അത്യപൂർവ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര് അഭ്യര്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാബു തിരുവല്ല (6234551553) , ഡോ. ഹരികുമാർ കളീക്കൽ (4803815786) , ശ്രീപ്രസാദ് (4806209334), സുധിർ കൈതവന (4802467546). www.ayyappasamaj.org