- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല, മകരവിളക്ക് പൂജകൾക്ക് അരിസോണയിൽ ഭക്തിസാന്ദ്രമായ തുടക്കം
ഫിനിക്‌സ്: വൃശ്ചികമാസം പടികടന്നെത്തി, ഇനിഎങ്ങും ശരണമന്ത്രത്തിന്റെ ധ്വാനികൾകേള്‌ക്കാം. വൃശ്ചികംഒന്നിന് മാലയിടുന്ന അയ്യപ്പന്മാർ 41 ദിവസത്തെകഠിനവൃതമെടുത്ത് അയ്യപ്പസന്നിധിയിലെത്തുന്നു. മണ്ഡല, മകരവിളക്ക് പൂജകൾക്ക് അരിസോണയിലെ അയ്യപ്പഭക്തരും ഒരുങ്ങികഴിഞ്ഞു. അയ്യപ്പ സമാജ് അരിസോണയുടെ നേതൃത്വത്തിൽ മണ്ഡലകാലവൃതാനുഷ്ടാനവും, അയ
ഫിനിക്‌സ്: വൃശ്ചികമാസം പടികടന്നെത്തി, ഇനിഎങ്ങും ശരണമന്ത്രത്തിന്റെ ധ്വാനികൾകേള്‌ക്കാം. വൃശ്ചികംഒന്നിന് മാലയിടുന്ന അയ്യപ്പന്മാർ 41 ദിവസത്തെകഠിനവൃതമെടുത്ത് അയ്യപ്പസന്നിധിയിലെത്തുന്നു. മണ്ഡല, മകരവിളക്ക് പൂജകൾക്ക് അരിസോണയിലെ അയ്യപ്പഭക്തരും ഒരുങ്ങികഴിഞ്ഞു. അയ്യപ്പ സമാജ് അരിസോണയുടെ നേതൃത്വത്തിൽ മണ്ഡലകാലവൃതാനുഷ്ടാനവും, അയ്യപ്പപുജയും, ഭജനയും വൃശ്ചികം ഒന്നുമുതൽ 41 ദിവസക്കാലം (നവംബർ 17 മുതൽ ഡിസംബർ 28വരെ) വിപുലമായരീതിയിൽ ആചരിക്കുന്നു. 41 ദിവസം നീണ്ടുനില്‌ക്കുന്ന ഈ മണ്ഡലകാല ദിനങ്ങളിൽ വിവിധ ക്ഷേത്രങ്ങളില് വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളിൽ വച്ചും അയ്യപ്പഭജനയും പൂജയും നടക്കും.
മണ്ഡലകാല വൃതാരംഭത്തിനുതുടക്കംകുറിച്ച്‌കൊണ്ട് ഞാറാഴ്‌ച നവംബർ 22 ന് ഭാരതീയ ഏകതാമന്ദിറിൽ് വച്ച് അയ്യപ്പഭജന, പടിപൂജ, ദീപാരാധന, അന്നദാനം എന്നിവ നടക്കും. ഡിസംബർ് 19 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിമുതൽ ശ്രീവെങ്കടകൃഷ്‌ണക്ഷേത്ര സന്നിധിയിൽ വച്ചും വിപുലമായരീതിയിൽ അയ്യ പ്പപൂജനടത്തുന്നു. അയ്യപ്പപുജയോടനുബന്ധിച്ചു വിശ്വാസികൾക്ക് നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ, അന്നദാനം എന്നിവ വഴിപാടായി നടത്താൻ സൗകര്യം ഉണ്ടായിരിക്കും.
മണ്ഡലകാല പൂജാദികളിൽ പങ്കുചേർന്ന് പമ്പാവാസനായ ശ്രീധർമശാസ്‌താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാൻ ലഭിക്കുന്ന ഈ അത്യപൂർവ അവസരം എല്ലാ അയ്യപ്പവിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ.ഹരികുമാർ കളീക്കൽ് 4803815786 ,സുരേഷ് നായർ 6234551553, രാജേഷ് 6023173082 വേണുഗോപാൽ 4802784531 ദിലീപ് പിള്ള 4805167964.