- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം
ഒമാനിൽ ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ജെൽ, സ്‌പ്രേ വിഭാഗത്തിൽപ്പെടുന്നവയ്ക്ക് ഇത് ബാധകമാണ്. നിയമലംഘകർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അഥോറിറ്റി അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതിയിലുള്ള നടപടികൾ കൂടാതെ വിപണിയിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഉൽപ്പന്നങ്ങൾ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നെന്ന് വിതരണക്കാർ ഉറപ്പുവരുത്തണമെന്ന് അഥോറിറ്റി അറിയിച്ചു.
നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവർ ഇത് ലഭിച്ച് 15 ദിവസത്തിനകം ഉൽപ്പന്നത്തിന്റെ നിയമപരമായ അവസ്ഥ ശരിയായ രീതിയിൽ മാറ്റേണ്ടതാണ്.
Next Story