ന്യൂഡൽഹി: നരേന്ദ്ര മോദിയെ കളിയാക്കി കോൺഗ്രസ്. സാന്താക്ലോസുമായി താരതമ്യം ചെയ്താണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരി നരേന്ദ്ര മോദിയെ പരിഹസിച്ചത്.

'ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാൾ നിങ്ങളുടെ വീടുകളിലേക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്‌സുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യും

അപ്പോൾ ഇന്ത്യയിൽ പ്രായമായ, വെളുത്ത താടിയുള്ള ഒരാൾ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളിൽ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളിൽനിന്നും അലമാരയിൽനിന്നും പണപ്പെട്ടിയിൽനിന്നും പണം എടുത്തുമാറ്റുകയും സോക്‌സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നുവെന്നും മനീഷ് തിവാരി ട്വീറ്ററിൽ കുറിച്ചു.