- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള അഡ്വെഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കർ അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതനായി ചെന്നൈയിൽ ചികിത്സയിൽ ഇരിക്കെ

X
തിരുവനന്തപുരം: കേരള അഡ്വെഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കർ അന്തരിച്ചു. 43 വയസായിരിന്നു. കോവിഡ് ബാധിതനായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. എസ്എഫ്ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് സി ഭാസ്‌ക്കരന്റെയും പ്രസ് ക്ലബ് ഓണററി അംഗം തുളസി ഭാസ്‌ക്കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കർ സഹോദരനാണ്.
നേരത്തെ മലബാർ ടൂറിസം കോ ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ സിഇഒ ആയും മനേഷ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപാണ് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെയായിരിന്നു അന്ത്യം.
കേരള അഡ്വെഞ്ച്വർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും അനുശോചിച്ചു
Next Story


