- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയമായി; കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും കഞ്ചാവു കേസ് പിണക്കമുണ്ടാക്കി; തല അടിച്ചു പൊട്ടിച്ചത് എടത്തല സ്റ്റേഷനിൽ അറിയിച്ചിട്ടും ആരും നടപടി എടുത്തില്ല; വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത് രണ്ട് പെൺസുഹൃത്തുക്കൾ; മൻഫിയയുടെ മരണത്തിലെ വില്ലൻ അഷ്കറോ? ആ അപകടത്തിലും ലഹരി മണക്കുമ്പോൾ
കളമശേരി: സുഹൃത്തുക്കളുമൊത്തു നടത്തിയ രാത്രിയാത്രയിൽ കാർ അപകടത്തിൽപ്പെട്ടു യുവതി മരിച്ചതിലും മയക്കു മരുന്ന് ലോബിയിലേക്ക് അന്വേഷണം. ആലുവ എടത്തലയിൽ എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ മൻഫിയ (സുഹാന-22) ആണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി സൽമാൻ ഫാരിസ് (26), വരാപ്പുഴ സ്വദേശി ജിബിൻ ജോൺസൺ (28) എന്നിവർക്കാണ് പരുക്കേറ്റത്. എന്നാൽ ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് മൻഫിയയുടെ ഉമ്മ ആരോപിക്കുന്നു.
മകളും അഷ്‌കർ എന്ന യുവാവും പ്രണയത്തിലായിരുന്നു. കാസർഗോഡ് സ്വദേശിയായ അഷ്‌കർ പിന്നീട് കഞ്ചാവ് കേസിൽ പ്രതിയായി. ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയമാണ് പ്രണയമാത്. കഞ്ചാവു കേസ് അറിഞ്ഞതോടെ മകൾ ഒഴിവാക്കാൻ ശ്രമിച്ചു. കൊച്ചിയിൽ കോഫി ഷോപ്പിലായിരുന്നു ഇയാൾക്ക് ജോലി. കല്യാണം കഴിക്കണമെന്ന ആഗ്രഹം വീട്ടിൽ പറയുകയും ചെയ്തു. ഇതിനിടെയാണ് ഇളമക്കര പൊലീസ് കഞ്ചാവു കേസിൽ അഷ്‌കറിനെ പിടിച്ചത്. ഇതോടെ സുഹാന അകലാൻ തുടങ്ങി. എന്നാൽ അഷ്‌കർ അനുവദിച്ചില്ല. പലവിധത്തിൽ ഉപദ്രവിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരിക്കൽ സുഹാനയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. ഈ പരിക്കുമായി ആലുവയിലെ എടത്തല പൊലീസിൽ പരാതിയുമായി എത്തി. എന്നാൽ അവർ കേസെടുത്തില്ല. പ്രണയമാണെന്നും പിന്നീട് ഇവർ ഒരുമിക്കുമെന്നും അന്ന് പൊലീസ് കുടുങ്ങുമെന്നുമെല്ലാം വിചിത്ര ന്യായങ്ങൾ പൊലീസ് പറഞ്ഞു. എനിക്ക് ആരുമില്ല അതുകൊണ്ടു തന്നെ അഷ്‌കറിനെ ഒന്നു വിളിച്ച് കാര്യങ്ങൾ പറയണമെന്ന് പൊലീസിനോട് സുഹാന അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് സുഹാനയുടെ ഉമ്മ നബീസ പറയുന്നു.
അപകട വിവരം ആദ്യം ഉമ്മയെ വിളിച്ചു പറഞ്ഞതും അഷ്‌കറാണ്. ഇതിന് ശേഷമാണ് പൊലീസു പോലും തന്നെ അപകടം അറിയിച്ചത്. ഇതിൽ തന്നെ ദുരൂഹത കാണുന്നുണ്ട് ഉമ്മ. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അപകടം. ഇതുവഴി പോയ ഒരു കാർ യാത്രക്കാരനാണ് മൂവരെയും ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മൻഫിയ മരണമടഞ്ഞിരുന്നു. ഈ അപകടം എങ്ങനെ പൊലീസിന് മുമ്പേ അഷ്‌കർ അറിഞ്ഞുവെന്നതാണ് സംശയത്തിന് ഇടനൽകുന്നത്.
നബീസയെ രണ്ട് പെൺകുട്ടികളാണ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. കൂട്ടുകാരിയുടെ ബെർത്ത് ഡേ പാർട്ടി എന്നാണ് പറഞ്ഞത്. വരാൻ വൈകിയപ്പോൾ ഉമ്മ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തില്ല. അപകടത്തിന് കുറച്ചു മുമ്പ് വീട്ടിൽ വിളിച്ച് ഉടൻ എത്തുമെന്ന് സുഹാന പറഞ്ഞിരുന്നു. അതിന് ശേഷമാണ് വാഹനം അപകടത്തിൽ പെട്ടത്. സുഹാനയെ അഷ്‌കർ കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ് ഉമ്മയുടെ വിലയിരുത്തൽ. അഷ്‌കറും ഹാരീസും ജിബിനും അടുത്ത സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. ഇവരെല്ലാം ലഹരി മാഫിയയിൽ പെട്ടവരാണെന്ന് പൊലീസും സംശയിക്കുന്നുണ്ട്.
സൽമാൻ കളമശേരി എച്ച്.എം ടി. കവലയ്ക്കു സമീപം ഫ്ളാറ്റ് വാടകയ്ക്കെടുത്തിട്ടുണ്ട്. ഇവിടെവച്ചു മൂന്നു പേരും ഭക്ഷണം കഴിച്ചശേഷം കാറിൽ പാലാരിവട്ടം വരെ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടമെന്നാണ് പരിക്കേറ്റവർ പറയുന്നു. നിയന്ത്രണം വിട്ട കാർ പത്തടി പാലത്തിനും കളമശേരി നഗരസഭയ്ക്കും ഇടയിൽ മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. സൽമാനാണ് കാർ ഓടിച്ചത്. കാറിന്റെ മുൻസീറ്റിലായിരുന്നു മൻഫിയ. സൽമാനും ജിബിൻ ജോൺസണും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിലെടുത്തു
കാറിൽ മൻഫിയയ്ക്കും സൽമാനുലിനും ഒപ്പമുണ്ടായിരുന്ന ജിബിൻ ആശുപത്രിയിൽ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാൾ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പൊലീസ് പറയുന്നത്. ജിബിൻ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിലേക്ക് പോയത് അസ്വാഭാവികമാണ്. അതിനാൽത്തന്നെ ജിബിൻ പറയുന്ന മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സൽമാനുലാണ് കാർ ഓടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു മൻഫിയ.
അപകടത്തിൽ പരിക്കേറ്റ ജിബിൻ മുങ്ങിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. നഴ്സിങ് വിദ്യാർത്ഥിയായ മൻഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു. മോഡലിങ് രംഗത്ത് കടുതൽ വളരണമെന്ന് അവൾ അഗ്രഹിച്ചിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. മാതാവ്: നബീസ. സഹോദരൻ: മൻഷാദ്. പോസ്റ്റ്മോർട്ടത്തിനു ശേഷം പേങ്ങാട്ടുശേരി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.
മറുനാടന് മലയാളി ബ്യൂറോ