- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളികളെ പോലെ 16 മണിക്കൂർ വരെ പണിയെടുത്താലും തുച്ഛമായ ശമ്പളം കിട്ടുന്നത് രണ്ടും മൂന്നും മാസം കൂടുമ്പോൾ; കാനഡയിൽ നിന്നെത്തിയ സിഒഒ ഗേറ്റ് മുതൽ പീഡിപ്പിക്കുന്നു; സഹികെട്ട മംഗളം ജീവനക്കാർ വാർത്ത മുടക്കി സമരം തുടങ്ങി; ഓഫീസ് ഉപരോധിച്ച് മുഴുവൻ ജീവനക്കാരും; പത്ത് മണി മുതൽ ചാനലിന്റെ മുഖം രക്ഷിക്കുന്നത് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: 'ബംഗാളിൽ നിന്നുമെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളേക്കാൾ ദുരിതമാണ് ഞങ്ങളുടെ അവസ്ഥ. പണിയെടുക്കേണ്ടത് 16 മണിക്കൂർ. എന്നിട്ടും ശമ്പളം കിട്ടുന്നുണ്ടോ? അതുമില്ല, രണ്ടും മൂന്നും മാസം കൂടുമ്പോൾ മാത്രമാണ് തുച്ഛമായ ശമ്പളം കിട്ടുന്നത്. അതിനൊക്കെ പുറമേ കാനഡയിൽ നിന്നുമെത്തിയ സിഒഒ ചാനലിന്റെ ഗേറ്റ് മുതൽ പീഡിപ്പിക്കുകയും ചെയ്യുന്നു'- മംഗളം ചാനലിലെ ശമ്പളം കിട്ടാത്ത ജീവനക്കാർ സമരം ചെയ്യുന്ന ഒരു ജീവനക്കാരൻ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്. ചാനലിലെ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. രോഷം അണപെട്ടിയപ്പോഴാണ് എഡിറ്റോറിയൽ വിഭാഗത്തിലെ അടക്കം ജീവനക്കാർ ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധത്തിൽ ചാനലിലെ വാർത്താസംപ്രേഷണം മുടങ്ങി. പത്ത് മണിക്ക് വാർത്ത പോകേണ്ട സ്ഥാനത്ത് ഇപ്പോൾ പോകുന്നത് സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖ പരിപാടിയായ ഹോട്ട് സീറ്റാണ്. ചുരുക്കത്തിൽ ചാനലിന്റെ മുഖം രക്ഷിക്കാൻ സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു
തിരുവനന്തപുരം: 'ബംഗാളിൽ നിന്നുമെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളേക്കാൾ ദുരിതമാണ് ഞങ്ങളുടെ അവസ്ഥ. പണിയെടുക്കേണ്ടത് 16 മണിക്കൂർ. എന്നിട്ടും ശമ്പളം കിട്ടുന്നുണ്ടോ? അതുമില്ല, രണ്ടും മൂന്നും മാസം കൂടുമ്പോൾ മാത്രമാണ് തുച്ഛമായ ശമ്പളം കിട്ടുന്നത്. അതിനൊക്കെ പുറമേ കാനഡയിൽ നിന്നുമെത്തിയ സിഒഒ ചാനലിന്റെ ഗേറ്റ് മുതൽ പീഡിപ്പിക്കുകയും ചെയ്യുന്നു'- മംഗളം ചാനലിലെ ശമ്പളം കിട്ടാത്ത ജീവനക്കാർ സമരം ചെയ്യുന്ന ഒരു ജീവനക്കാരൻ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്. ചാനലിലെ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
രോഷം അണപെട്ടിയപ്പോഴാണ് എഡിറ്റോറിയൽ വിഭാഗത്തിലെ അടക്കം ജീവനക്കാർ ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധത്തിൽ ചാനലിലെ വാർത്താസംപ്രേഷണം മുടങ്ങി. പത്ത് മണിക്ക് വാർത്ത പോകേണ്ട സ്ഥാനത്ത് ഇപ്പോൾ പോകുന്നത് സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖ പരിപാടിയായ ഹോട്ട് സീറ്റാണ്. ചുരുക്കത്തിൽ ചാനലിന്റെ മുഖം രക്ഷിക്കാൻ സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു എന്നർത്ഥം. ശമ്പളം മുടങ്ങുന്നത് പതിവായതോടു കൂടിയാണ് ജീവനക്കാർ ഗതികെട്ട് സമരത്തിന് ഇറങ്ങിയത്.
ഇങ്ങനെ ശമ്പളം കിട്ടാത്ത ജീവനക്കാർക്ക് മുമ്പിലാണ് പുതുതായി എത്തി സിഒഒയുടെ അടിച്ചേൽപ്പിക്കൽ നടപടികളെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഗേറ്റ് മുതൽ കടുത്ത തൊഴിൽ പീഡനങ്ങളാണ് നടക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എതിർപ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്‌ക്കോളാൻ പറയുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവരും മറ്റുമാണ് ഇവിടെ എത്തിയത്. അത്തരമുള്ളവരോടാണ് ശമ്പളം ചോദിക്കുമ്പോൾ ജോലി രാജിവെച്ച് പൊയ്‌ക്കോളാൻ ചാനൽ അധികാരികൾ തുടരുന്നത്.
മംഗളം ചാനലിലെ ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണ്. ദിവസം മുഴുവൻ ജോലി ചെയ്യണം. എട്ട് മണിക്കൂർ ജോലിയെന്നാണ് പറയുന്നതെങ്കിലും 16 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നുവെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. മംഗളം ജീവനക്കാർ വാർത്ത മുടക്കി സമരം ചെയ്തതോടെ ചർച്ചക്ക് മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. എന്നാൽ, സിഒഒ ഇടപെട്ടുള്ള ഒത്തു തീർപ്പുകൾക്ക് തയ്യാറല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഓഫീസിന് മുന്നിൽ ധർണ്ണയിരിക്കുന്ന ജീവനക്കാർ ഇതുവരെ ജോലിക്ക് കയറാൻ തയ്യാറായിട്ടില്ല. റെക്കോർഡ് പരിപാടികൾ സംപ്രേഷണം ചെയ്യുകായണ് ചാനൽ ഇപ്പോൾ.
ശമ്പള പ്രശനം അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചാതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്. മംഗളം പത്രത്തിന്റെ കീഴിൽ തുടങ്ങിയ ചാനൽ തുടക്കം മുതൽ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു. മന്ത്രി എ കെ ശശീന്ദ്രനെ ഫോൺകെണിയിൽ കുരുക്കി രാജിവെക്കാൻ സാഹചര്യമൊരുക്കിയ ചാനലിലെ പ്രമുഖർ അറസ്റ്റിലായി ജയിലിൽ കഴിയേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
ഇതിനൊക്കെ ശേഷമാണ് ചാനലിൽ മുഖം മിനക്കൽ നടപടിയുടെ ഭാഗമായി സുനിത ദേവദാസിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചത്. സുനിതയുടെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. ചാനൽതുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളുവെങ്കിലും വർഷങ്ങളായി മംഗളം ചാനൽ എന്ന യാഥാർഥ്യത്തിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന നിരവധി പേരുടെ അഭിപ്രായത്തെ തഴഞ്ഞുകൊണ്ടാണ് സുനിത ഇപ്പോൾ മംഗളത്തിന്റെ അമരത്തെത്തിയത്. ഇതിന് ശേഷമുള്ള പരിഷ്‌ക്കരണ നടപടികളും ഫലപ്രദമാകാതെ വന്നതോടെയാണ് ഇപ്പോൾ പരസ്യമായ സമരത്തിലേക്ക് കാര്യങ്ങൾ എത്തിയത്.