- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈഡിങ് സ്പ്രിംഗിനെ പകർത്തി മംഗൾയാൻ; വാൽനക്ഷത്രത്തിന്റെ ചിത്രം ഇസ്രോയിലുമെത്തി; ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടേത് അഭിമാന നേട്ടം
ബംഗലുരു: ചൊവ്വയ്ക്കടുത്തുള്ള ഇന്ത്യയുടെ മംഗൾയാൻ മറ്റൊരു വെല്ലുവിളിയേയും സമർത്ഥമായി മറകടന്നു. സൈഡിങ് സ്പ്രിങ് വാൽനക്ഷത്ര ഭീഷണി ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗൾയാൻ അതിന്റെ ചിത്രങ്ങളും പകർത്തി. മംഗൾയാൻ എടുത്ത സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ ഉടൻ പുറത്തുവിടും. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലെ പ്രധാന ആശങ്ക
ബംഗലുരു: ചൊവ്വയ്ക്കടുത്തുള്ള ഇന്ത്യയുടെ മംഗൾയാൻ മറ്റൊരു വെല്ലുവിളിയേയും സമർത്ഥമായി മറകടന്നു. സൈഡിങ് സ്പ്രിങ് വാൽനക്ഷത്ര ഭീഷണി ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗൾയാൻ അതിന്റെ ചിത്രങ്ങളും പകർത്തി. മംഗൾയാൻ എടുത്ത സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ ഉടൻ പുറത്തുവിടും. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലെ പ്രധാന ആശങ്കയാണ് ഇതോടെ അകലുന്നത്.
വാൽനക്ഷത്രത്തിന്റെ വരവിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയ മംഗൾയാന് വാൽ നക്ഷത്രത്തെ അടുത്ത് നിരീക്ഷിക്കാൻ അവസരംകിട്ടി. ഞായറാഴ്ച രാത്രിയാണ് ചൊവ്വാഗ്രഹത്തിന്റെ 1,40,000 കിലോമീറ്റർ സമീപത്തൂടെ സൈഡിങ് സ്പ്രിങ് കടന്നു പോയത്. സെക്കൻഡിൽ 56 കിലോമീറ്ററിലധികം വേഗത്തിലാണ് വാൽ നക്ഷത്രം സഞ്ചരിച്ചത്.
ചൊവ്വയ്ക്ക് ഏറ്റവും അടുത്തെത്തുമ്പോൾ വാൽനക്ഷത്രത്തിൽ നിന്നു മഴപോലെ തരികൾ പൊഴിയും. അതിവേഗമുള്ള തരികൾ തറഞ്ഞ് പര്യവേക്ഷണ ഉപകരണങ്ങൾക്കു കേടുപറ്റാം. ഇതു തരിച്ചറിഞ്ഞാണ് സ്ഥാനം മാറ്റിയത്. അപകടസാധ്യതയുള്ള കാലയളവിൽ ചൊവ്വാ ഗ്രഹത്തിന്റെ മറുവശത്ത് നിൽക്കത്തക്കവിധം പേടകങ്ങളുടെ ഭ്രമണപഥം മാറ്റി. തരിമഴയിൽ നിന്നു ചൊവ്വയുടെ മറ പേടകങ്ങൾക്കു രക്ഷ നൽകി.
സൂര്യനിൽ നിന്ന് 5000 മുതൽ 100,000 വരെ സൗരദൂരം അകലെയുള്ള ഒർട്ട് മേഘത്തിൽ നിന്ന് യാത്രതിരിച്ച സൈഡിങ് സ്പ്രിങ് വാൽനക്ഷത്രം ഞായറാഴ്ചയാണ് ആന്തര സൗരയൂഥത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രി 11.57ന് മംഗൾയാൻ വാൽനക്ഷത്രത്തെ തൊട്ടടുത്ത് കണ്ടു. ഫോട്ടോയും എടുത്തു. അത് ഇസ്രോയിൽ ലഭിച്ചിട്ടുമുണ്ട്. പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള പഠനത്തിൽ നിർണ്ണായകമാണ് ഇവ. ഈ മുഹൂർത്തത്തെ ചൊവ്വയിലുള്ള മറ്റു നാലു ബഹിരാകാശപേടകങ്ങളും പകർത്തിയിട്ടുണ്ട്.
വാതകങ്ങളുറഞ്ഞുണ്ടായ ചെറിയ പാറപോലുള്ള തലയും പൊടിപടലങ്ങളും വാതകവും നിറഞ്ഞ 2,00,000 കി.മീ. നീണ്ടവാലുമുള്ള നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. കോടിക്കണക്കിന് വർഷം മുമ്പ് പ്രപഞ്ചത്തിന്റെ വിദൂരതയിലുള്ള ഊർട്ട് മേഘത്തിൽനിന്നാണ് ഇത് പുറപ്പെട്ടത്. ഇത്രയും അടുത്തുനിന്ന് വാൽനക്ഷത്ര നിരീക്ഷണത്തിനു അവസരം ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഭൂമിയിൽ നിന്നു ഏതെങ്കിലുമൊരു വാൽനക്ഷത്രത്തെ കണ്ടതിനെക്കാൾ പത്തിലൊന്ന് അടുത്തായിരുന്നു മംഗൾയാൻ സൈഡിങ് സ്പ്രിംഗിനെ കണ്ടത്.
മംഗൾയാൻ ഉൾപ്പെടെ അഞ്ചു ബഹിരാകാശ പേടകങ്ങളാണ് നിരീക്ഷണത്തിൽ പങ്കെടുത്തു. മംഗൾയാനു പുറമേ യുഎസിന്റെ മൂന്നും യൂറോപ്യൻ ഏജൻസിയുടെ ഒരു ഉപഗ്രഹവും ചൊനവ്വയുടെ അടുത്തുണ്ട്. കൂടാതെ ചൊവ്വ ഉപരിതലത്തിലുള്ള രണ്ടു യുഎസ് വാഹനങ്ങൾക്കും വാൽ നക്ഷത്രത്തെ കാണാനായി. ഇനി ഇത്തരമൊരു സംഗമത്തിന് കോടിക്കണക്കിന് വർഷങ്ങൾ കാത്തിരിക്കണം.