കുഞ്ചാക്കോ ബോബൻ ചിത്രം മാംഗല്യം തന്തുനാനേയുടെ ട്രെയിലർ പുറത്ത്. ചിരിയുണ ർത്തുന്ന ട്രെയിലർ ടൊവീനോയാണ് പുറത്തിറക്കിയത്.കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്‌നറാകും ചിത്രം. വിവാഹിതനായ ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

ക്രിസ്ത്യൻ ക്നാനായ വിഭാഗത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ വിവാഹശേഷം ഭാര്യയ്ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെന്ന് റോയി മനസ്സിലാക്കുന്നതും ഈ കാഴ്ചപ്പാടുകൾ അവരുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതുമാണ് ഇതിവൃത്തം. സെപ്റ്റംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

ടോണി മഠത്തിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഹരീഷ് കണാരൻ, വിജയരാഘവൻ, അലൻസിയർ, ലിയോണ ലിഷോയ്, അശോകൻ , കൊച്ചുപ്രേമൻ, ഗായത്രി എന്നിവരും പ്രധാന താരങ്ങളാണ്.

ദിൻനാഥ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങൾ സംഗീതമൊരുക്കിയിരിക്കുന്നത് സയനോര ഫിലിപ്പാണ്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണം. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ചിത്രം ജോണി ജോണി യെസ് അപ്പയാണ്. ലാൽ ജോസിന്റെ സംവിധാനത്തിൽ തട്ടിൻപ്പുറത്ത് അച്ചുതൻ എന്ന ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്.

ഡോക്യുമെന്ററി സംവിധായികയും നടിയും ദേശീയ അവാർഡ് ജേതാവുമായ സൗമ്യ സദാനന്ദൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാഗല്യം തന്തുനാനേന. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ചയാളാണ് സൗമ്യ.