കൊച്ചി: വിവാഹം കഴിക്കില്ലെന്ന തീരുമാനം മഞ്ജു വാര്യർ എടുത്തിട്ടില്ലെന്നും കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2017ൽ മഞ്ജു വാര്യർ വിവാഹം കഴിക്കുമെന്ന വാർത്തയുമായി മംഗളം സിനിമ. കൂട്ടുകാരികളുമായി സംസാരിച്ചാണ് മഞ്ജുവിന്റെ മനസ്സിലെന്തെന്ന് മംഗളം സിനിമ വിലയിരുത്തൽ നടത്തുന്നത്. ഇതോടെ മഞ്ജുവിന്റെ വിവാഹ സാധ്യതകളും സിനിമാ ലോകം ചർച്ചയാക്കുകയാണ്. ദിലീപ്-കാവ്യാ മാധവൻ വിവാഹത്തിന് തൊട്ടു പിന്നാലെയാണ് മഞ്ജുവും ഗോസിപ്പുകാരുടെ ഇഷ്ടവിഷയമാകുന്നത്.

ദിലീപുമായുള്ള വിവാഹ മോചനത്തിന് നഷ്ടപരിഹാരമൊന്നും മഞ്ജു വാങ്ങിയിരുന്നില്ല. ഒന്നും വേണ്ടെന്ന നിലപാടുമായി മഞ്ജു വിവാഹം വേണ്ടെന്ന് വച്ചു. അതിന് ശേഷം സിനിമയിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു. ഇപ്പോൾ ദിലീപും കാവ്യയും വിവാഹതിരായി. ഹിന്ദി സിനിമാ അഭിനയ മോഹവുമായി മുംബൈയിൽ ഫ്‌ലാറ്റ് വാങ്ങി താമസിക്കുകയാണ് മഞ്ജു. ദിലീപ്-കാവ്യ വിവാഹത്തോടെ ഏകയായ മഞ്ജു ജീവിതത്തിൽ ഒരു കൂട്ടിനെ കുറിച്ച് ചിന്തിക്കുന്നുവെന്നാണ് മംഗളം സിനിമ പറയുന്നത്. സിനിമാ രംഗത്ത് നിന്ന് തന്നെ കൂട്ടുകാരനെ കണ്ടെത്തുമെന്ന് കൂട്ടുകാരികളോട് സംസാരിച്ചതിൽ നിന്ന് മനസ്സിലായെന്നം മംഗളം സിനിമ കൂട്ടിച്ചേർക്കുന്നു. 

വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനം മഞ്ജു എടുത്തിട്ടില്ല. കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ട് പോയാൽ 2017ൽ മഞ്ജു വാര്യരുടെ വിവാഹം നടക്കാനാണ് സാധ്യതയെന്ന് മംഗളം സിനിമ പറയുന്നു. നേരത്തെ വനിതയോട് മഞ്ജു നടത്തിയ അഭിപ്രായങ്ങളും ഏറെ ചർത്തയായിരുന്നു. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ലെന്നും ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നതെന്നും മഞ്ജു വാര്യർ. തന്റെ ജീവിതത്തിൽ നടന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു എന്നും മഞ്ജു വാര്യർ വനിതയോട് പറഞ്ഞിരുന്നു.

'മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവുപോലും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല' വനിതയ്ക്കുവേണ്ടി നടി അമലയുമായുള്ള സംഭാഷണത്തിനിടെ മഞ്ജു വിശദീകരിക്കുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹവുമായി മംഗളം സിനിമയും എത്തുന്നത്. ഇതോടെ സിനിമാ ലോകവും മലയാളികളും മ്ഞ്ജുവുമായി ബന്ധപ്പെട്ട ഗോസിപ്പികൾക്ക് പിന്നാലെയാകുമെന്നും ഉറപ്പാണ്. ഏതാ സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്തയും മുംബൈയിലെ ഫ്‌ലാറ്റ് വാങ്ങലും ബന്ധപ്പെടുത്തന്നതൊന്നും സിനിമാ മംഗളം വിശദീകരിക്കുന്നുമില്ല.

ദിലീപ്-കാവ്യ വിവാഹത്തോടെ പൊതു സമൂഹത്തിൽ നിന്ന് മഞ്ജുവിന് ഏറെ പിന്തുണ
ലഭിച്ചിരുന്നു. ദിലീപ് മഞ്ജുവിനെ എല്ലാ അർത്ഥത്തിലും പറ്റിച്ചുവെന്ന വിലയിരുത്തലാണ് ഉയർന്നത്. ഇതിനിടെയാണ് മഞ്ജുവിന്റെ വിവാഹ സാധ്യാത വാർത്തയുമായി മംഗളം സിനിമ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ മഞ്ജു തയ്യാറായിട്ടില്ല. പൊതു വേദികളും ഒഴിവാക്കി. ഫിദൽ കാസ്‌ട്രോയെ അനുസ്മരിക്കുന്ന കുറിപ്പ് മാത്രമാണ് ഫെയ്‌സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് ഇട്ടതും മൂംബൈയിൽ നിന്നാണെന്ന് വ്യക്തമാണ്.

നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബർ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്. മകൾ മീനാക്ഷി ദിലീപിനൊപ്പമാണ്. അതിനിടെ മകളെ വിട്ടുകിട്ടാൻ മഞ്ജു നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. എന്നാൽ മകളുടെ മനസ്സ് അച്ഛനൊപ്പമാണ്. ഇതും മഞ്ജു തിരിച്ചറിയുന്നുണ്ട്. ഇതിനിടെയാണ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ സജീവമാകുന്നതും.