ചേരുവകകൾ

1. പച്ച മാങ്ങ - 1 ഇടത്തരം
2. പച്ചമുളക് – 3
3. തെങ്ങാപ്പീര – 1/2 കപ്പ്
4. ജീരകം – 1/2 റ്റീസ്പൂൺ
5. ഇഞ്ചി - ചെറിയ കഷണം
6. ഉലുവ – 1/4 റ്റീസ്പൂൺ
7. കരിവേപ്പിൽ പാകത്തിന്
8. തൈര് ( നന്നായി ഉടച്ചത്)– 1/2 കപ്പ്
9. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങാ കൊത്തി അരിഞ്ഞ് കരിവേപ്പില ചേർത്ത് വേവിക്കുക. 2 മുതൽ 5 വരെയുള്ള ചേരുവകകൾ അരച്ചെടുക്കുക. വെന്തിരിക്കുന്ന മങ്ങായിലേക്കു ചേർത്തിളക്കി ചൂടാക്കുക, തിളക്കരുത്. തീയിൽ നിന്നു മാറ്റി വെക്കുക. ഉലുവയും ചേർത്ത് കടുകു പൊട്ടിച്ച് ചേർക്കുക. ഇതിനു ശേഷം ഉടച്ചു വച്ചിരിക്കുന്ന തൈരും ചേർത്തിളക്കുക.