- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനറൽ ആശുപത്രിയിൽ പൂർത്തിയായ കെട്ടിടങ്ങൾ കോവിഡ് ചികിത്സയ്ക്ക് തുറന്ന് കൊടുക്കണം: മാണി സി കാപ്പൻ
പാലാ: ജനറൽ ആശുപത്രിയിൽ പൂർത്തിയായിക്കിടക്കുന്ന കെട്ടിടങ്ങൾ അടിയന്തിരമായി കോവിഡ് ചികിത്സയ്ക്കായി തുറന്ന് കൊടുക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണം. പൈക ഗവൺമെന്റാശുപത്രി കെട്ടിടവും അടിയന്തിരമായി കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കണം. അവശ്യ ഘട്ടത്തിൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജനത്തെ സഹായിക്കണം. കോവിഡ് ചികിത്സയ്ക്കായി ജനം നെട്ടോട്ടമോടുമ്പോൾ ഇക്കാര്യത്തിൽ അടിയന്തിര നടപടിയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റിങ് പ്ലാന്റ് സ്ഥാപിക്കാൻ ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിനെയും നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിനെയും മാണി സി കാപ്പൻ അഭിനന്ദിച്ചു.
ദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കണം: മാണി സി കാപ്പൻ
പാലാ: കനത്തമഴയിലും കാറ്റിലും കടനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീടും കൃഷിയും നശിച്ചവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. കൂറ്റൻ ആഞ്ഞിലിമരം വീണ് വീടു തകർന്ന ചൊറിയമ്മാക്കൽ ജോസ്, കൃഷി നാശം സംഭവിച്ച കർഷകർ എന്നിവർക്കു ഉടൻ സഹായവും നഷ്ടപരിഹാരവും എത്തിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ച സാഹചര്യത്തിൽ നേരത്തെ പാലാ മണ്ഡലത്തിൽ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവർക്കുള്ള സഹായവും നഷ്ടപരിഹാരവും ഉടനടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു