- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷീരകർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടി നിർമ്മിക്കണം: മാണി സി കാപ്പൻ
പാലാ: ദുരിതത്തിലായ ക്ഷീര കർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടിയുണ്ടാക്കാൻ മിൽമയ്ക്ക് നിർദ്ദേശം നൽകണമെന്ന് എൻ സി കെ സംസ്ഥാന പ്രസിഡന്റും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇപ്പോൾ രാവിലെ മാത്രമാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇതുമൂലം കേരളത്തിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. പാൽ വിറ്റൊഴിക്കാൻ മാർഗ്ഗമില്ലാതെ ക്ഷീര കർഷകർ വലയുകയാണ്. ഉത്പാദിപ്പിക്കുന്ന പാൽ മറിച്ചു കളയേണ്ട ദുരവസ്ഥയാണ് ക്ഷീര കർഷർക്കുള്ളത്.
കഴിഞ്ഞ ലോക്ഡൗൺകാലത്ത് പാൽ സംഭരിക്കുമ്പോൾ അധികം വരുന്ന പാൽ ഉപയോഗിച്ചു പാൽപ്പൊടി തയ്യാറാക്കുമെന്ന നിർദ്ദേശം ഉയർന്നിരുന്നു. ഇത് നടപ്പാക്കാത്തതു മൂലമാണ് ക്ഷീര കർഷകർ ദുരിതത്തിലായതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ദുരിതത്തിലായ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കാരുണ്യത്തിന്റെ കരവുമായി മാണി സി കാപ്പൻ
മേലുകാവ്: അടിയന്തിര ചികിത്സാ സഹായവുമായി നിയുക്ത എം എൽ എ മാണി സി കാപ്പൻ. ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ മീനച്ചിൽ പഞ്ചായത്ത് നിവാസിയായ കാർത്തികയ്ക്കാണ് അടിയന്തിര ശസ്ത്രക്രിയയ്ക്കാവശ്യമായ ആശ്വാസ ധനസഹായം മാണി സി കാപ്പൻ നൽകിയത്. ഇവരുടെ കുട്ടികൾക്കു ഓൺലൈൻ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണും ചടങ്ങിൽ കൈമാറി.
ദയ പാലിയേറ്റീവ് സൊസൈറ്റിയുടെ ഭക്ഷ്യക്കിറ്റ്, മരുന്നുവിതരണം എന്നിവയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവ്വഹിച്ചു. ദയ സൊസൈറ്റി പ്രസിഡന്റ് പി എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ്, ഫാ ജോർജ് പാലേക്കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, ജെറ്റോ ജോസഫ്, അഖില അരുൺ, സർക്കിൾ ഇൻസ്‌പെക്ടർ ഷിബു പാപ്പച്ചൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ഡോ എ സി സരള, രാജീവ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
മഴക്കെടുതി: ദുരിതബാധിത സ്ഥലങ്ങൾ നിയുക്ത എം എൽ എ സന്ദർശിച്ചു
പാലാ: ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാന്റീൻ പൂർത്തീകരിച്ച നിയുക്ത എം എൽ എ മാണി സി കാപ്പൻ കഴിഞ്ഞ ദിവസം മഴക്കെടുതിയെത്തുടർന്നു നാശം സംഭവിച്ച പാലാ മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളും തകർന്ന വീടുകളും സന്ദർശിച്ചു.
നാശനഷ്ടം സംഭവിച്ചവർക്കു കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി ആർ സജീവും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.