കൊഴുവനാൽ: കോവിഡ് മഹാമാരിയെത്തുടർന്ന് പ്രതിസന്ധിയിലായ ആളുകളെ സഹായിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. കൊഴുവനാലിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർമാരായ മെർളിൻ ജെയിംസ്, ആലീസ് ജോയി മറ്റത്തിൽ, ആനീസ് കുര്യൻ, ജോർജ്കുട്ടി ചൂരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ സമാനതകളില്ലാത്തത്: മാണി സി കാപ്പൻ

കടനാട്: കോവിഡിനെ പ്രതിരോധിക്കാൻ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ സമാനതകളില്ലാത്തതാണെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, മെഡിക്കൽ ഓഫീസർ ഡോ വിവേക് എന്നിവരുമായി അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തി. ആർ സജീവ്, ബിന്ദു ബിനു, ജോയിസ് എന്നിവരും മാണി സി കാപ്പനൊപ്പം ഉണ്ടായിരുന്നു.