- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നടപടിഏകാധിപത്യം:മാണി സി കാപ്പൻ
കോട്ടയം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ ഉയർന്നു വരണമെന്ന് എൻ സി കെ സംസ്ഥാന പ്രസിഡന്റ് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പോലും അവഗണിച്ച് അഡ്‌മിനിസ്ട്രേറ്റർ ദ്വീപ് സമൂഹത്തെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. കേരള സമൂഹത്തിന്റെ സഹോദരങ്ങളാണ് ദ്വീപിൽ ഉള്ളത്. അവരെ അടിച്ചമർത്തി കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് അഡ്‌മിനിസ്ട്രേറ്റർ നടത്തുന്നതെന്ന് മാണി സി കാപ്പൻ കുറ്റപ്പെടുത്തി. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും ടൂറിസം വകുപ്പിൽ നിന്ന് ഒരു കാരണവുമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഗവൺമെന്റ് സർവ്വീസിലെ തദ്ദേശീയരായ മുഴുവൻ താത്ക്കാലിക ജീവനക്കാരേയും അഡ്‌മിനിസ്ട്രേറ്റർ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് എൻ സി കെ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി,മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യവിരുദ്ധമായ ഇടപെടൽ നടത്തി അധികാരം കവർന്നെടുക്കുകയും ചെയ്യുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്നു. ലക്ഷദ്വീപിന് ഏറ്റവും അധികം ബന്ധമുണ്ടായിരുന്ന ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കാനും ഇനിമുതൽ ചരക്ക് നീക്കവും മംഗലാപുരം തുറമുഖം വഴിയാകണമെന്ന് നിർബന്ധിക്കാനും തുടങ്ങിയിരിക്കുകയാണ്. ലക്ഷദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭത്തിന് എൻ സി കെ പിന്തുണ നൽകുമെന്നും മാണി സി കാപ്പൻ അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശം നിലനിർത്തണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരോട് മാണി സി കാപ്പൻ ആവശ്യപ്പെട്ടു
പാലാ വികസനം: വ്യാജ അവകാശവാദങ്ങളെ ജനം തള്ളിക്കളയുമെന്ന് മാണി സി കാപ്പൻ
പാലാ: നിർമ്മാണോൽഘാടനത്തിനു ശേഷം 2016 മുതൽ നടപടിയില്ലാതെ കിടന്ന അരുണാപുരം ബണ്ട് കം ബ്രിഡ്ജിന് റിവൈസിഡ് എസ്റ്റിമേറ്റ് എടുപ്പിച്ചു 19 കോടി 70 രൂപ സർക്കാരിൽ നിന്നും അനുവദിപ്പിച്ചിരുന്നതായും ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കഴിഞ്ഞ സർക്കാരിലെ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ഉപേക്ഷിക്കപ്പെട്ട പദ്ധതി പുനഃരാരംഭിക്കാൻ തീരുമാനമായത്. നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനെത്തുടർന്നുണ്ടായ താമസം ഉണ്ടായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. പാലായുടെ വികസനത്തിന് ആരു പിന്തുണ നൽകിയാലും സ്വാഗതാർഹമാണ്. എന്നാൽ വ്യാജ അവകാശവാദങ്ങളുമായി രംഗത്തിറങ്ങുന്നത് ശരിയാണോയെന്നു ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ഇത്തരം വ്യാജ അവകാശവാദങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും കാപ്പൻ പറഞ്ഞു.
പാലാ നഗരസഭയെയും മുത്തോലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് സെന്റ് തോമസ് കോളജിന് പിന്നിൽ അരുണാപുരത്താണ് തടയണയോടുകൂടി പാലം നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചുവെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമയത്ത് പോലും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരുകരകളിൽ നിന്നുമുള്ള അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി ഇവിടെ ഉണ്ടായിരുന്ന വള്ളംകടത്ത് നിർത്തലാക്കുകയും നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന കുളിക്കടവ് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. മന്ത്രിയായിരുന്ന കെ എം മാണിയുടെ ശ്രമഫലമായി അന്ന് പദ്ധതിക്കായി 16 കോടി രൂപ പദ്ധതിക്കു അനുവദിച്ചിരുന്നു. ജലസേചന വകുപ്പിന്റെ ചുമതലയിലായിരുന്നു പദ്ധതി ആരംഭിച്ചത്. ആർച്ച് രൂപത്തിൽ തയ്യാറാക്കിയിരുന്ന രൂപരേഖയിൽ മാറ്റം വരുത്തി നേരെ സ്ഥാപിക്കാനാണ് തീരുമാനം.
വെള്ളിയേപ്പള്ളി, പന്തത്തല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഈ ബണ്ട് കം ബ്രിഡ്ജ്. 75 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിരുന്നത്. അരുണാപുരം മുതൽ നാലു കിലോമീറ്റർ മുകളിലേയ്ക്ക് വേനൽകാലത്ത് ജലനിരപ്പ് ഉയർന്നു നിൽക്കുംവിധമാണ് തടയണയുടെ രൂപകൽപ്പന.
തറപ്പേൽക്കടവ് മുതൽ മുതൽ അരുണാപുരം വരെ മീനച്ചിലാറ്റിലേയ്ക്ക് എത്തുന്ന തോടുകളിലും അരുവികളിലും ജല ലഭ്യത ഉറപ്പുവരുത്താൻ തടയണയ്ക്കു കഴിയും. ഇതോടൊപ്പം സമീപ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാകുകയും ചെയ്യും. ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് വെള്ളം തുറന്നു വിടാവുന്ന വിധമാണ് തടയണ നിർമ്മിക്കുന്നത്. നാലു മീറ്റർ മുതൽ രണ്ടം മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിച്ചു നിർത്താൻ സാധിക്കും.