മുത്തോലി: കൊറോണ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കാരുണ്യത്തിന്റെ കരങ്ങൾ ഉയർത്തേണ്ട സമയമാണിതെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എം ജെ സിറിയക് മഞ്ഞനാനിക്കൽ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തെക്കുംമുറി വാർഡിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.

ഇപ്പോഴല്ലെങ്കിൽ പിന്നെയെന്ന് എന്ന മനോഭാവം വളർത്തി കഴിയുന്ന സഹായങ്ങൾ ചെയ്യാൻ കഴിവുള്ളവർ തയ്യാറായാൽ ദുരിതബാധിതർക്ക് ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയർമാൻ ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, സന്തോഷ് കാവുകാട്ട്, റെജി തലക്കുളം, ആര്യ സബിൻ എന്നിവർ പ്രസംഗിച്ചു. സുനീഷ് പുളിക്കൻ, അഗസ്റ്റിൻ കടുക്കുന്നേൽ, സുധീഷ് തൊട്ടിരിക്കൽ, സന്തോഷ് നടുത്തൊട്ടി, അജാന്ത് ദേവൻ, ജെറിൻ കുന്നേപറമ്പിൽ, പ്രസാദ്, ലംബോധരൻ, തങ്കമ്മ തോട്ടക്കര, പാർവ്വതി അജാന്ത്, മായാ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 170 കുടുംബങ്ങളിൽ അരിയും പച്ചക്കറിയും എത്തിച്ചുനൽകി.

പാലക്കാരുടെ വികസനത്തെ തടസ്സപ്പെടുത്തരുത്

പാലാ: പാലാ എം എൽ എ മാണി സി കാപ്പൻ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ രാഷ്ട്രീയവൈര്യത്തിന്റെ പേരിൽ തടയാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാലാ പൗരവകാശസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനങ്ങൾ തിരഞ്ഞെടുത്ത എം എൽ എ യെ ശത്രുവായി കണക്കാക്കുന്ന നിലപാട് പാലായുടെ പാരമ്പര്യത്തിന് ചേർന്നതല്ല. പാലക്കാരുടെ പൊതു കാര്യങ്ങളിൽ രാഷ്രീയം നോക്കാതെ മുഴുവൻ സമയവും കർമ്മനിരതമായിരിക്കുന്ന പാലാ എം എൽ എയെ താറടിച്ചു കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട് അധ്യക്ഷതവഹിച്ചു. മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ മണ്ണുശ്ശേരി, അപ്പച്ചൻ ചെമ്പൻകുളം, എം പി കൃഷ്ണൻനായർ, ബിജോയ് ഇടേട്ട്, ജോസ് വേരനാനി എന്നിവർ സംസാരിച്ചു.