- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ പ്രവേശനോൽത്സവം: മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിച്ച് എം എൽ എ
പാലാ: മുഖ്യമന്ത്രിയുടെ സ്‌കൂൾ പ്രവേശനോത്സവ സന്ദേശം കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തിച്ച് മാണി സി കാപ്പൻ എം എൽ എ. അളനാട് ഗവൺമെന്റ് യു പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അമേയ ഹരികൃഷ്ണന്റെ വീട്ടിൽ നേരിട്ടെത്തിയാണ് മാണി സി കാപ്പൻ മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയത്. പ്രവേശനോത്സവ മുന്നൊരുക്കം വിലയിരുത്താൻ സ്‌കൂളിൽ എത്തിയതായിരുന്നു എം എൽ എ. സ്‌കൂൾ ബസിനായി എം എൽ എ അനുവദിച്ച ഫണ്ടിന്റെ തുടർന്നുള്ള നടപടികൾ പിടിഎ ഭാരവാഹികളുമായി ചർച്ച ചെയ്തു. സ്‌കൂൾ ഗ്രൗണ്ടിലെ വെള്ളക്കെട്ട് പ്രശ്‌നവും കിഡ്‌സ് പാർക്ക് നവീകരണകാര്യവും ഹെഡ്‌മാസ്റ്റർ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു എം എൽ എ അറിയിച്ചു.
പ്രവേശനോൽത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങളും പിടിഎ ഭാരവാഹികളും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കി.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർമാൻ വിനോദ് വേരനാനി, പഞ്ചായത്ത് മെമ്പർ എൽസമ്മ ജോർജ്ജുകുട്ടി, പി ടി എ പ്രസിഡന്റ് കെ എസ് രഘു, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കുന്നുംപുറത്ത്, പിടിഎ അംഗങ്ങളായ വിനോദ്, ജയ്‌സൺ, പി കെ പരമേശ്വരൻ, അദ്ധ്യാപകരായ ലോളി ജോസ് പി, ജൂലിറ്റ് പി ബി, സ്‌കൂൾ വികസന സമിതി അംഗങ്ങളായ സോമൻ തച്ചേട്ട്, സുകുമാരൻനായർ മണക്കാട്, ഹെഡ്‌മാസ്റ്റർ കെ സി ജോൺസൺ എന്നിവർ നേതൃത്വം നൽകി
പാലാ വികസനം: ആരുമായും സഹകരിക്കുമെന്ന് മാണി സി കാപ്പൻ
പാലാ: പാലായുടെ സമഗ്രവികസനത്തിന് രാഷ്ട്രീയത്തിനതീതമായി ആരുമായും സഹകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായുടെ വികസനമാണ് തന്റെ ലക്ഷ്യം. ആ ലക്ഷ്യം നിറവേറുന്നതിന് ഏതു ഭാഗത്തു നിന്നും സഹകരണം സ്വീകരിക്കും. ജനം എല്ലാം കാണുന്നുണ്ട്. അതാണ് തന്റെ തിരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്. പാലായ്ക്കുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.
താൻ പാലായിൽ എം എൽ എ ആയിട്ടു രണ്ടു വർഷക്കാമേ ആയിട്ടുള്ളൂ. കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഒട്ടേറെ പദ്ധതികൾ ഉണ്ട്. അക്കാലത്തൊന്നും താൻ എം എൽ എ ആയിരുന്നില്ല. കെ എം മാണി അക്കാലത്ത് മന്ത്രിയും എം എൽ എ യും ജോസ് കെ മാണി എം പിയുമൊക്കെ ആയിരുന്നു. എന്തുകൊണ്ടാണ് ഇവ അന്ന് നടപ്പാക്കാതിരുന്നതെന്ന് അറിയാൻ താത്പര്യമുണ്ട്. ജോസ് കെ മാണിക്ക് ഇപ്പോഴെങ്കിലും ഇത്ര ശ്രദ്ധ പാലായുടെ കാര്യത്തിൽ ഉണ്ടായത് നല്ല കാര്യമാണ്.
ഏഴു വർഷക്കാലമായി തൂണിൽ നിൽക്കുന്ന കളരിയാമ്മാക്കൽ പാലം അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാതെ നിർമ്മിച്ചത് കെ എം മാണിയുടെ കാലത്താണ്. ഇത് പൂർത്തീകരിക്കാനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ബൈപ്പാസിന്റെ പൂർത്തീകരണ നടപടികളും അവസാനഘട്ടത്തിലാണ്. നീലൂർ കുടിവെള്ള പദ്ധതി നിലവിലില്ലെന്നും പകരം രാമപുരം കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലങ്കര ഡാമിൽ നിന്നും വെള്ളമെത്തിച്ച് ആദ്യഘട്ടത്തിൽ രാമപുരം, മേലുകാവ്, കടനാട് പഞ്ചായത്തുകളിലും രണ്ടാം ഘട്ടമായി മൂന്നിലവ്, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകളിലും വെള്ളമെത്തിക്കും.
അരുണാപുരത്ത്' റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 19.70 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടെൻഡർ നടപടികൾ വൈകുകയായിരുന്നു. താമസിക്കാതെ നടപടികൾ പൂകർത്തീകരിക്കും.
മീനച്ചിൽ റിവർവാലി പദ്ധതി, പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിങ് മിൽ തുടങ്ങിയവയ്ക്കൊക്കെ എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണം. മാണി സി കാപ്പൻ ആവശ്യപ്പെട്ടു.
സൗജന്യ കിറ്റു വിതരണം
പാലാ: മുനിസിപ്പാലിറ്റി കരേപ്പാറയിൽ ജോയിച്ചൻ പഞ്ഞിക്കുന്നേൽ സംഭാവന ചെയ്ത ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. അരുണാപുരം പള്ളി വികാരി ഫാ മാത്യു പുല്ലുകാലായിൽ, കൗൺസിലർ ജിമ്മി ജോസഫ്, അഡ്വ ആർ മനോജ്, തോമസ് പഞ്ഞിക്കുന്നേൽ, അർജുൻ എന്നിവർ പ്രസംഗിച്ചു.