തലനാട്: ചാമപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു എം എൽ എ. വെള്ളപ്പൊക്കം തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് രജനി സുധാകരൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, റോഹിണിഭായി ഉണ്ണികൃഷ്ണൻ, സോണി ബിനീഷ്, ദിലീപ്, ബിന്ദു, ചാൾസ് ജോയി, താഹ തലനാട്, ഷിനാസ് ബഷീർ തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

മൊബൈൽ ഫോൺ വിതരണോൽഘാടനം

പാലാ: ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കു ജോയി പാലക്കുടി സമ്മാനിച്ച മൊബൈൽ ഫോണുകളുടെ വിതരണോൽഘാടനം പൈക ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂളിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഫാ പ്ലസൻ ചേലയ്ക്കാപ്പിള്ളിൽ, സി മേഴ്‌സി കൂട്ടുന്മേൽ, സി ലിൻസി ആലുന്മേൽകരോട്ട്, ജോയി പാലക്കുടി എന്നിവർ പ്രസംഗിച്ചു.

അർഹരെ സഹായിക്കേണ്ടത് കടമ: മാണി സി കാപ്പൻ

പാലാ: അർഹതയുള്ളവരെ പഠനത്തിന് സഹായമാകേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 'കുഞ്ഞു മക്കൾക്ക് സ്‌നേഹം സമ്മാനം' എന്ന പേരിൽ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി പാറപ്പള്ളി എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സുമ ബി നായർക്കു നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ. ജ്യോതിലക്ഷ്മി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ, വിദ്യാർത്ഥി രക്ഷിതാവ് പ്രതിനിധി ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു