- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്‌സലൻസ് അവാർഡുമായി വീണ്ടും മാണി സി കാപ്പൻ
പാലാ: നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും എം എൽ എ എക്‌സലൻസ് അവാർഡ് ഈ വർഷവും തൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പ്രശസ്തിപത്രവും 300 രൂപ വില വരുന്ന പാർക്കർ പേനയുമാണ് വിദ്യാർത്ഥികൾക്കു സമ്മാനിക്കുന്നത്.
സി ബി എസ് സി, ഐ സി എസ് ഇ സിലബസ് പഠിക്കുന്ന കുട്ടികൾക്കും എം എൽ എ എക്‌സലൻസ് അവാർഡ് നൽകും. പന്ത്രണ്ടാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവർക്കും അവാർഡ് സമ്മാനിക്കും.
കഴിഞ്ഞ വർഷം പാലാ മണ്ഡലത്തിൽ 750 ൽ പരം വിദ്യാർത്ഥികൾക്ക് പ്രശസ്തിപത്രവും 300 രൂപ വിലയുള്ള പാർക്കർ പേനയും ഉൾപ്പെടുന്ന എം എൽ എ എക്‌സലൻസ് അവാർഡ് മാണി സി കാപ്പൻ നൽകിയിരുന്നു. വളരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണ് എം എൽ എ എക്‌സലൻസ് ഏർപ്പെടുത്തിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കു പ്രശസ്തി പത്രവും മെമന്റോയും സമ്മാനിക്കും.
എ പ്ലസ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾ tvgeorge24959@gmail.com എന്ന വിലാസത്തിൽ ഓഗസ്റ്റ് 10നകം സ്‌കൂൾ അധികൃതർ അയയ്‌ക്കേണ്ടതാണ്. റിസൾട്ട് പ്രഖ്യാപിക്കാത്ത വിഭാഗക്കാർ റിസൾട്ട് പ്രഖ്യാപിച്ചശേഷം അയച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾ 9447575912 എന്ന നമ്പരിൽ ലഭിക്കും.