- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിൽ രണ്ടും കൽപ്പിച്ച് മാണി സി കാപ്പൻ; സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് മുന്നണി മാറ്റം ഉണ്ടാകുമെന്ന സന്ദേശം നൽകാൻ; സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനുള്ള തീരുമാനത്തിൽ എകെ ശശീന്ദ്രനും; എൻസിപിയിൽ പിളപ്പിന് സാധ്യതയൊരുക്കി പാലായിലെ രാഷ്ട്രീയം; ജോസ് കെ മാണിയെ പിടിച്ചു കെട്ടാനുള്ള വജ്രായുധത്തെ മാണി സി കാപ്പനിൽ കണ്ട് ജോസഫും
പാലാ: മാണി സി കാപ്പൻ ഇടതു മുന്നണി വിട്ട് യുഡിഎഫിൽ എത്തും. ഇതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. പാലാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് തത്വത്തിൽ തീരുമാനം. ഇതോടെ എൻസിപിയിൽ പിളർപ്പും ഉറപ്പായി. മന്ത്രി എകെ ശശീന്ദ്രനും കൂട്ടരും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഇടതുമുന്നണിയിൽ കടുത്ത അവഗണന നേരിട്ടുവെന്ന് പരസ്യമായി പറഞ്ഞ് മാണി സി.കാപ്പൻ രംഗത്ത് വന്നത് ഇതിന്റെ ഭാഗമാണ്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുമെന്ന സന്ദേശം ഇടതു പക്ഷം നൽകി കഴിഞ്ഞു. ഈ സാഹചര്യമാണ് മാണി സി കാപ്പനെ ചൊടിപ്പിക്കുന്നത്. ഒഴിവുള്ള രാജ്യസഭാ സീറ്റും ജോസ് കെ മാണി വിഭാഗത്തിന് തന്നെയാകും. ഇത് മനസ്സിലാക്കിയാണ് മാണി സി കാപ്പൻ വിമർശനവുമായി എത്തിയത്.
എംഎൽഎ. പാലാ ഉപതെരഞ്ഞെടുപ്പിൽ ഒമ്പത് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയയാളാണ് താൻ. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് രണ്ട് സീറ്റാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാനൂറു സീറ്റിൽ മത്സരിച്ച തങ്ങൾക്ക് ഇത്തവണ 165 സീറ്റുകളാണ് ലഭിച്ചത്. ഇത് കടുത്ത അവഗണനയാണ്. ഇതിൽ അതൃപ്തിയുണ്ട്. അടുത്ത മുന്നണി യോഗത്തിൽ ഇത് പ്രകടിപ്പിക്കുമെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.
ജോസ് .കെ മാണിയുടെ വരവോടെ എൻ.സി.പിക്ക് വലിയ വിട്ടുവീഴ്ച നടത്തേണ്ടിവന്നിരുന്നു. കോട്ടയം ജില്ലയിൽ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എൻ.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എടുക്കാൻ തീരുമാനിച്ചതു മുതൽ മാണി സി.കാപ്പൻ അതൃപ്തി പല തവണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും മാണി സി. കാപ്പൻ നേരത്തെ പറഞ്ഞിരുന്നു.
കേരള കോൺഗ്രസിന്റെ വരവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെയും പരോക്ഷ പ്രതികരണവുമായി മാണി സി.കാപ്പൻ എത്തിയിരുന്നു. കേരള കോൺഗ്രസ് മാത്രമല്ല, എല്ലാ കക്ഷികളും നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു കാപ്പന്റെ പ്രതികരണം. അതിന് ശേഷം വോട്ടെടുപ്പ് കഴിയും വരെ നിശബ്ദനായി മാണി സി കാപ്പൻ തുടർന്നു. തനിക്കൊപ്പമുള്ളവരുടെ വിജയ സാധ്യതയെ ബാധിക്കാതിരിക്കാൻ ആയിരുന്നു ഇത്.
ഇതിന് ശേഷം ഇടതു പക്ഷത്തിനെതിരെ വാളെടുക്കുകയാണ് മാണി സി കാപ്പൻ. പിജെ ജോസഫിന്റെ ഇടപെടലാണ് ഇതിന് കാരണം. എങ്ങനേയും ജോസ് കെ മാണിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് നീക്കം. പിജെ ജോസഫിനൊപ്പം കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് ഈ നീക്കം നടത്തുന്നത്.
ജോസ് കെ മാണിയോടുള്ള വിരോധമാണ് ഇതിന് കാരണം. പാലായിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. മാണിയുടെ മരണത്തിന് ശേഷം ഇടതുപക്ഷത്തിന് വേണ്ടി സീറ്റ് പിടിച്ചെടുത്ത മാണി സി കാപ്പൻ പാലായിൽ യുഡിഎഫിന് വേണ്ടി സീറ്റ് പിടിച്ചെടുക്കാൻ എത്തിയാൽ അത് മറ്റൊരു രാഷ്ട്രീയ പരീക്ഷണ തന്ത്രവുമാകും.
പാലാ സീറ്റ് എൽ.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയാൽ മാണി സി കാപ്പൻ യു.ഡി.എഫിലേക്കെന്ന് സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ അനൗദ്യോഗിക ചർച്ചകൾ നടത്തി. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പൻ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു. ജോസ് കെ. മാണി വിഭാഗത്തിനും എൻ.സി.പിക്കും പാല വൈകാരിക വിഷയമാണ്. എൽ.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നൽകിയാൽ എൻ.സി.പി. ഒന്നാകെയോ പാർട്ടിയെ പിളർത്തിയോ യു.ഡി.എഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.
എൻ.സി.പിയുടെ രണ്ട് എംഎൽഎമാരിൽ എകെ ശശീന്ദ്രൻ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ പാലയെ ചൊല്ലി എൻ.സി.പിയിൽ പിളർപ്പിന്റെ സാഹചര്യം ഉണ്ടാകും. ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരും. കുട്ടനാട് സീറ്റും മാണി സി കാപ്പൻ ചോദിക്കും. തോമസ് ചാണ്ടിയുടെ സിറ്റിങ് സീറ്റായിരുന്നു കുട്ടനാട്. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പൻ കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ