- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണി സി കാപ്പന്റെ മുന്നണിമാറ്റം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ; ഇടതുമുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി; പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ ചർച്ച നടന്നിട്ടില്ല; പാലാ സീറ്റ് എൻസിപിക്ക് എന്നത് തർക്ക വിഷയമല്ലെന്നും എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: പാലാ സീറ്റ് വിഷയത്തിൽ മാണി സി.കാപ്പൻ മുന്നണി വിടുമെന്നുള്ള പ്രചാരണം തള്ളി മന്ത്രി എ.കെ.ശശീന്ദ്രൻ. എൽ.ഡി.എഫിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടകകക്ഷിയാണ് എൻ.സി.പി. മാണി.സി.കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നുള്ളത് മാധ്യമ സൃഷ്ടിയാണ്. അത്തരമൊരു ചർച്ചയും പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നെും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാൻഡാണ്. പാലാ സീറ്റ് എൽസിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തർക്ക വിഷയമേ അല്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മകിച്ച വിജയം കരസ്ഥമാക്കിയ ശേഷം എൽഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോകുന്ന ഘട്ടത്തിലാണ് പാലാ സീറ്റിനെ ചൊല്ലി വീണ്ടും വിവാദം പുകയുന്നത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വീണ്ടും മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. പാലാ നിയോജക മണ്ഡലത്തിൽ എൻസിപി മത്സരിക്കുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നാണ് മാധ്യമ പ്രവർത്തകരോടെ മാണി സി കാപ്പൻ പ്രതികരിച്ചത്. കഴിഞ്ഞദിവസം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന പിതാംബരൻ മാഷും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ