- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണി കുടുംബശ്രീയെ രാഷ്ട്രീയവൽക്കരിക്കുന്നു; പാലായിൽ ആവേശമുണർത്തി മാണി സി കാപ്പൻ
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭവന സന്ദർശന പരിപാടി വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നു. യു ഡി എഫ് നേതാക്കൾക്കൊപ്പമാണ് സ്ഥാനാർത്ഥി ഭവന സന്ദർശന പരിപാടി നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മാണി സി കാപ്പന് ഒപ്പം ഭവന സന്ദർശന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മണ്ഡലത്തിലെ മലയോര മേഖലകളായ മേലുകാവ്, മൂന്നിലവ് തുടങ്ങിയ മേഖലകളിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്കു ലഭിക്കുന്നത്.
കഴിഞ്ഞ 16 മാസത്തെ ചുരുങ്ങിയ കാലയളവിൽ പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കാപ്പന്റെ പ്രചാരണം. എം പി സ്ഥാനങ്ങൾ കാലാവധി പൂർത്തീകരിക്കാതെ മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ച കാര്യങ്ങളും യു ഡി എഫ് ജനങ്ങളിൽ എത്തിക്കുന്നുണ്ട്. ബൂത്തു തലത്തിലുള്ള കമ്മിറ്റികൾക്കും യു ഡി എഫ് തുടക്കം കുറിച്ചു. മാണി സി കാപ്പന്റെ അഭ്യർത്ഥന വീടുകളിൽ എത്തിക്കാനും ആരംഭിച്ചു. ഇതോടൊപ്പം ജനസമക്ഷം വികസന സൗഹൃദ സദസ്സുകളും വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. യു ഡി എഫിന്റെ പോഷക സംഘടനകൾ യോഗം ചേർന്ന് വിവിധതലത്തിലുള്ള പ്രചാരണ പരിപാടികൾക്കു രൂപം നൽകി.
മാണി സി കാപ്പന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ 15 ന് ഉച്ചകഴിഞ്ഞ് 3 ന് ജോർജ് തോമസ് കൊട്ടുകാപ്പള്ളി സ്മാരക ടൗൺ ഹാളിൽ ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഇടതുമുന്നണി കുടുംബശ്രീയെരാഷ്ട്രീയവൽക്കരിക്കുന്നു
പാലാ: പാലായിൽ കുടുംബശ്രീയെ ഇടതുമുന്നണി രാഷ്ട്രീയ പ്രചാരണവേദിയാക്കിയതായി യു ഡി എഫ് ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കുമെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു.
മുൻ ചെയർപേഴ്‌സന്റെ നേതൃത്വത്തിലാണ് അധികാര ദുർവിനിയോഗമെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. മാസങ്ങൾക്കു മുമ്പ് കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജയികൾക്കു സ്വീകരണമെന്ന നിലയിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇങ്ങനെ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ എത്തുന്ന മുൻ ചെയർപേഴ്‌സൺ എൽ ഡി എഫ് സ്ഥാനാർത്ഥിക്കു അനുകൂലമായി പ്രചാരണം നടത്തുകയാണെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. നഗരസഭ കുടുംബശ്രീ അധികാരികളും ഇതിന് കൂട്ടുനിൽക്കുകയാണ്. വായ്പ അടക്കമുള്ള കാര്യങ്ങൾ തടയുമെന്നു പറഞ്ഞാണ് ആളെ കൂട്ടുന്നത്. കുടുംബശ്രീയിൽ രാഷ്ട്രീയം കലർത്തിയാൽ വനിതകളെ ഉപയോഗിച്ചു തടയുമെന്ന് യു ഡി എഫ് പാലാ ടൗൺ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
ഇടതുമുന്നണിക്കെതിരെയുവജനങ്ങൾ വിധിയെഴുതും
പാലാ: പിൻവാതിൽ നിയമനത്തിലൂടെ യുവാക്കളുടെ ഭാവി തകർത്ത ഇടതുമുന്നണിക്കെതിരെ യുവജനത വിധിയെഴുതുമെന്ന് വിവിധ യുവജന സംഘടനകളുടെ യോഗം വിലയിരുത്തി. കഷ്ടപ്പെട്ടു പഠിച്ചു പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നവരെ പരിഗണിക്കാതെ ഇടതു സർക്കാർ സ്വജനപ്രീണനം നടത്തിയത് വഞ്ചനയാണ്. പി എസ് സി യെ പോലും നോക്കുകുത്തിയാക്കിയാണ് യുവാക്കളെ വഞ്ചിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ജ്യോതിലക്ഷ്മി ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.