പാലാ: പാലാക്കാർ നെഞ്ചിലേറ്റിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. ബൂത്ത് - മണ്ഡലംതല കൺവൻഷനുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രാമപുരം, മീനച്ചിൽ, തലപ്പലം മണ്ഡലം കൺവൻഷനുകൾ ഇന്നലെ പൂർത്തീകരിച്ചു.

യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിവിധ മേഖലകളിൽ വ്യക്തികളെ സന്ദർശിച്ചു. ഇതോടൊപ്പം സ്ഥാപനങ്ങളിൽ എത്തി വോട്ടുകളും അഭ്യർത്ഥിച്ചു.

പാലായിൽ 16 മാസം കൊണ്ട് നടപ്പാക്കിയ സമാനതകളില്ലാത്ത വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് മാണി സി കാപ്പൻ പ്രചാരണം നടത്തുന്നത്. കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്തർക്ക് വർഷങ്ങളായി ലഭിക്കാതിരുന്ന റേഷൻകാർഡ് ലഭ്യമാക്കാൻ മാണി സി കാപ്പൻ നടത്തിയ ഇടപെടൽ, വർഷങ്ങളായി പ്രതിസന്ധിയിൽ തുടർന്ന തോട്ടം - പുരയിടം പ്രശ്‌നം ഉൾപ്പെടെയുള്ള നേട്ടങ്ങളും മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്.

മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ് മണ്ഡലങ്ങളിലെ കൺവൻഷൻ ഇന്ന് (20/03/2021) നടക്കും. മേലുകാവിൽ 4. 30 ന് ബാങ്ക് ഹാളിൽ ചേരുന്ന കൺവൻഷൻ ജോയി സ്‌കറിയ ഉദ്ഘാടനം ചെയ്യും.അജി ജെയിംസ് അധ്യക്ഷത വഹിക്കും. മൂന്നിലവിൽ 5 ന് പി സി തോമസ് എക്‌സ് എം പി ഉദ്ഘാടനം ചെയ്യും. ഷൈൻപാറയിൽ അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് കല്ലുപുരയ്ക്കാട്ടിന്റെ വസതിയിലാണ് കൺവൻഷൻ. ഭരണങ്ങാനം മണ്ഡലം കൺവൻഷൻ പ്രവിത്താനത്ത് റോയി മുളകുന്നത്തിന്റെ വസതിയിൽ 5.30 ന് മുൻ എം പി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്യും. ടോമി പൊരിയത്ത് അധ്യക്ഷത വഹിക്കും.

എല്ലായിടത്തും വികസനമെത്തിക്കും: മാണി സി കാപ്പൻ

പാലാ: വികസനം പാലായുടെ എല്ലാ മേഖലകളിലും എത്തിക്കുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. രാമപുരത്ത് യു ഡി എഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര കേന്ദ്രീകൃതമാകരുതെന്ന കാഴ്ചപ്പാടിലാണ് വികസന പ്രവർത്തനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മോളി പീറ്റർ അധ്യക്ഷത വഹിച്ചു.

ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്‌കറിയാ, സി ടി രാജൻ, വി എ ജോസ്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, എം പി കൃഷ്ണൻനായർ, ജോസ് താന്നിമല, ജീനസ് നാഥ്, സി ജി വിജയകുമാർ, സുരേഷ് തറപ്പുകുഴി, കെ കെ ശാന്താറാം, ജോഷി കുമ്പളക്കാട്ട്, മനോജ് ജോർജ്, റോബി ഊടുപുഴ, ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, ആൽവിൻ ഇടമനഃശ്ശേരി, ബെന്നി കച്ചിറമറ്റം, ഷാജി ഇല്ലിമൂട്ടിൽ, ബെന്നി താന്നിക്കൽ, അനിത രാജു, കെ ജെ ദേവസ്യ, വിഷ്ണു, ബെന്നി കുളക്കാട്ടോലി എന്നിവർ പ്രസംഗിച്ചു.

പാലാ വികസനം: ജോസ് വിഭാഗം തടസ്സപ്പെടുത്തിയത് തെളിഞ്ഞു

പാലാ: പാലായിലെ വികസനം ജോസ് വിഭാഗത്തിന്റെ വരവോടെ തടയപ്പെട്ടതായി തെളിഞ്ഞെന്ന് എൻ സി കെ ബ്ലോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. പൂവരണി സ്‌കൂളിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത് മാണി സി കാപ്പന്റെ ശുപാർശ പ്രകാരം സംസ്ഥാന ബജറ്റിലാണ്. സംസ്ഥാന ബജറ്റിൽ അനുവദിച്ച വികസനം നടപ്പിലായില്ലെങ്കിൽ ഉത്തരവാദിത്വം സർക്കാരിനാണ്. പദ്ധതി തടസ്സപ്പെടുത്തിയെങ്കിലും എം എൽ എ ഇടപെട്ട് നടപടിക്രമം അവസാന ഘട്ടത്തിൽ എത്തിച്ചിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി, ബീനാ രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി ചക്കാലയ്ക്കൽ, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

ജോസ് വിഭാഗം നുണപ്രചാരണം നടത്തുന്നു: യു ഡി എഫ്

പാലാ: പരാജയഭീതിയിലായ ജോസ് വിഭാഗം നുണപ്രചാരണം നടത്തുകയാണെന്ന് യു ഡി എഫ് കമ്മിറ്റി ആരോപിച്ചു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഴപറയാർ ആശുപത്രി വികസനത്തിന് 95 ലക്ഷം രൂപ അനുവദിച്ചതിന് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയ ഉത്തരവ് പുറത്തുവിട്ടു കൊണ്ടാണ് യു ഡി എഫ് ജോസ് വിഭാഗത്തിന്റെ നുണപ്രചാരണം പൊളിച്ചടുക്കിയത്. എം എൽ എ യ്‌ക്കെതിരെ നടത്തുന്ന പ്രചാരണം ജോസ് വിഭാഗത്തിന് ബൂമറാങ്ങ് ആകുമെന്ന് യോഗം വിലയിരുത്തി. എം എൽ എ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന ജോസ് വിഭാഗത്തിന്റെ പ്രചാരണത്തെക്കുറിച്ച് ഇടതു നേതൃത്വം അഭിപ്രായം പറയണം. പാലായിൽ കഴിഞ്ഞ 16 മാസത്തെ വികസനവും 54 വർഷത്തെ വികസനവും സംബന്ധിച്ചു പരസ്യസംവാദത്തിന് ജോസ് വിഭാഗം തയ്യാറാകണം. പാലാ പന്നിക്കാട്, ആർ എസ് എസ് സൈദ്ധാധികന്റെ വെളിപ്പെടുത്തൽ എന്നിവയെക്കുറിച്ച് പാലായിൽ ഇടതുപക്ഷം മൗനംപാലിക്കുന്നതിൽ ദുരൂഹതയുണ്ട്. പാലായിൽ നുണപ്രചാരണം വിലപ്പോകില്ലെന്നും കമ്മിറ്റി പറഞ്ഞു.

പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, റോയി എലിപ്പുലിക്കാട്ടിൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, കെ സി നായർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, ജോസ് പാറേക്കാട്ട്, കെ ബി ഭാസി, ആർ സജീവ്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, അഡ്വ എബ്രാഹം തോമസ്, എം പി കൃഷ്ണൻ നായർ, ജോയി സ്‌കറിയാ, സാജു എം ഫിലിപ്പ്, കെ ടി ജോസഫ്, മൈക്കിൾ പുല്ലുമാക്കൽ, ലാലി സണ്ണി, ശ്രീകുമാർ ചൈത്രം, ബിജോയി എബ്രാഹം, വിനോദ് വേരനാനി, സജി ജോസഫ്, അജി ജെയിംസ്, ഹരിദാസ് അടമത്ര, ജെയിംസ് ചാക്കോ, രാജു കൊക്കോപ്പുഴ, സന്തോഷ് കുര്യത്ത്,, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോഷി ജോഷ്വാ, അനുപമ വിശ്വനാഥ്, ടി ജെ ബഞ്ചമിൻ, ലിസി സണ്ണി, ഷൈനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.