പാലാ: ജനമനസുകൾ കീഴടക്കി ഗ്രാമങ്ങളെ തൊട്ടുണർത്തി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തുറന്ന ജീപ്പിൽ നടത്തുന്ന മണ്ഡലം തല പര്യടനപരിപാടി വിജയകരമായി തുടരുന്നു. ഇന്നലെ ചേർപ്പുങ്കൽ പള്ളിക്കവലയിൽ നിന്നും ആരംഭിച്ച കൊഴുവനാൽ മണ്ഡലം പര്യടനം മുൻ എം പി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. പാലായുടെ സമഗ്ര വികസനത്തിന് ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള മാണി സി കാപ്പനെ വീണ്ടും തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പര്യടന പരിപാടിക്കു തുടക്കം കുറിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പര്യടനവുമായി വരുന്നതറിഞ്ഞ് സ്വീകരണ പോയിന്റുകളിൽ സ്ത്രീക ളും കുട്ടികളുമടക്കം നിരവധിയാളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കടന്നു പോകുന്ന വഴിയോരങ്ങളിലെ വീടുകളിൽ പിന്തുണയുമായി വീട്ടുകാർ മാണി സി കാപ്പന് അഭിവാദ്യമർപ്പിച്ചു.

ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ കോൺഗ്രസ് നേതാവ് ചാണ്ടിഉമ്മൻ പ്രചാരണ പരിപാടിയിൽ അണിചേർന്നത് യു ഡി എഫ് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ചു. മാണി സി കാപ്പൻ പാലായിൽ തിളക്കമാർന്ന വിജയം നേടുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ, ജോബി അഗസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. യു.ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ,ബിജു പുന്നത്താനം, ജോസ്മോൻ മുണ്ടയ്ക്കൻ, ജോർജ് പുളിങ്കാട്, ജോർജുകുട്ടിചൂരയ്ക്കൽ, ജോഷി പുതുമുന, ജോസി പൊയ്കയിൽ, സന്തോഷ് കാവുകാട്ട്, ഷോജി ഗോപി, ബിബിൻ രാജ്, ടിംസ് പോത്തൻ, ശ്രീകുമാർ കുഴിമുള്ളിയിൽ, ഷാജി വാക്കപ്പലം ,സിബി പുറ്റനാനി, ആന്റോച്ചൻ എന്നിവർ പ്രസംഗിച്ചു.

കൊഴുവനാൽ മണ്ഡലം പര്യടനം മേവിടയിൽ സമാപിച്ചു. തുടർന്ന് മുത്തോലി പഞ്ചായത്തിലെ പര്യടനത്തിന് മുത്തോലിപള്ളിത്താഴെ തുടക്കം കുറിച്ചു. യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ആവേശകരമായ സ്വീകരണമാണ് മുത്തോലി പഞ്ചായത്തിൽ ലഭിച്ചത്. എല്ലാ മേഖലകളിലും വൻ ജനാവലി സ്ഥാനാർത്ഥിയെ കാത്തു നിന്നു. കൊച്ചുകുട്ടികൾ റോസാ പൂക്കൾ നൽകി മാണി സി കാപ്പനെ സ്വീകരിച്ചു. മീനച്ചൂടിനെ വകവയ്ക്കാതെ ആവേശത്തോടെ സ്ഥാനാർത്ഥിക്കു സ്വീകരണം നൽകുന്ന കാഴ്ച എല്ലാ മേഖലകളിലും കാണാൻ കഴിഞ്ഞത്. വൈകിട്ട് മുത്തോലിക്കവലയിൽ പര്യടനം പൂർത്തിയാക്കി. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ബിജു പുന്നത്താനം, ഹരിദാസ് അടമത്ര, ജോസ്‌മോൻ മുണ്ടയ്ക്കൻ, ജോസ് പാറേക്കാട്ട് , സന്തോഷ് കാവുകാട്ട്, ബിബിൻ രാജ്, ഷോജി ഗോപി, സജി ഓലിക്കര , അനിൽ മാധവപ്പള്ളി ,തങ്കച്ചൻ മണ്ണുശ്ശേരി, പ്രദീപ് പ്ലാച്ചേരി, റെജി തലക്കളം, രാജു കോനാട്ട്, ഫിലിപ്പ് ചാണ്ടി, ഫിലോമിന ഫിലിപ്പ്, ആര്യ സബിൻ, ഡോ.ടോം രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് (26/03/2021) മേലുകാവ്, കടനാട് മണ്ഡലങ്ങളിൽ മാണി സി കാപ്പൻ പര്യടനം നടത്തും. രാവിലെ 8.30 ന് കോലാനിയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് കൊല്ലപ്പള്ളിയിൽ സമാപിക്കും.

രമേശ് ചെന്നിത്തല ഇന്ന് (26/03/2021) ഇന്ന് കൊല്ലപ്പള്ളിയിൽ

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് (26/03/2021) വൈകിട്ട് 7 ന് കൊല്ലപ്പള്ളിയിൽ പ്രസംഗിക്കും. മാണി സി കാപ്പന്റെ മണ്ഡലംതല പര്യടന പരിപാടിയും കടനാട് പഞ്ചായത്തിലെ സമാപന സമ്മേളനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടോം കോഴിക്കോട് അധ്യക്ഷത വഹിക്കും. ബിജു പുന്നത്താനം, സി ടി രാജൻ, ജോയി സ്‌കറിയ, ആർ സജീവ്, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് തുടങ്ങിയവർ പ്രസംഗിക്കും.

നേരിട്ടെതിർത്തു തോൽപ്പിക്കാൻ കഴിയാത്തതിനാൽ അപരനെ ഇറക്കി: മാണി സി കാപ്പൻ

പാലാ: നേരിട്ടെതിർത്ത് തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് അപരനെ ഇറക്കി തോൽപ്പിക്കാൻ പറ്റുമോയെന്ന് ശ്രമിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഇത്തരം നടപടികൾ ഓരോരുത്തരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. താൻ നാലു തവണ പാലായിൽ മത്സരിച്ചു. അപരന്മാരായി കെ എം മാണിമാരെയും ഇപ്പോൾ ജോസ് കെ മാണിമാരെയും കിട്ടുമായിരുന്നു. ആ പേരുള്ള ചിലർ സമീപിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താനൊരു സ്പോർട്സ്മാനാണ്. മാന്യമായി കളിച്ച് ജയിക്കണം. ചതിയും വഞ്ചനയും പാടില്ല. പേരിനോട് സാമ്യമുള്ളയാളെ നിർത്തുകയും ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം വാങ്ങിക്കുകയും ചെയ്തിരിക്കുകയാണ്. ദൈവം നീതി നടപ്പാക്കിക്കൊള്ളുമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ നടപ്പാക്കിയ 462 കോടിയുടെ വികസനവും കന്യാസ്ത്രീകളടക്കമുള്ളവർക്കു റേഷൻ ലഭ്യമാക്കിയതടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും ജനമനസിലുണ്ടെന്നും കാപ്പൻ കൂട്ടിച്ചേർത്തു.