കരൂർ: ജനഹൃദയങ്ങൾ കീഴടക്കി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പര്യടനം കരൂർ, പാലാ മണ്ഡലങ്ങളിൽ പൂർത്തീകരിച്ചു. നിരവധി വാഹനങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥി കടന്നു വരുന്നതറിയിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് അടയാളമായ ട്രാക്ടർ ഓടിക്കുന്ന കർഷൻ. പിന്നാലെ തുറന്ന വാഹനത്തിൽ മാണി സി കാപ്പൻ വോട്ടുകൾ അഭ്യർത്ഥിച്ചുകൊണ്ട് കടന്നുവന്നു.

പര്യടനം കടന്ന് വരുന്ന മേഖലകളിലെല്ലാം ഉജ്ജ്വല സ്വീകരണമാണ് മാണി സി കാപ്പന് ലഭിക്കുന്നത്. എല്ലായിടത്തും കുട്ടികളും സ്ത്രീകളുമടക്കമുള്ള വൻ ജനാവലി സ്ഥാനാർത്ഥിയെ സ്വീകരിക്കാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മീനച്ചൂടിലും തളരാത്ത ആവേശവുമായി ജനം പിന്തുണയുമായി എത്തുന്നുണ്ടായിരുന്നു.

16 മാസത്തെ ചുരുങ്ങിയ കാലം കൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും യോഗങ്ങളിൽ മാണി സി കാപ്പൻ വിശദീകരിച്ചു.

രാവിലെ ആരംഭിച്ച കരൂർ മണ്ഡലം പര്യടനം നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷൻ, വൈദ്യശാല, അന്ത്യാളം, പയപ്പാർ, ആശാനിലയം, കുടക്കച്ചിറ പാറമട വഴി ഈടനാട് സ്‌കൂൾ ജംഗ്ഷനിൽ സമാപിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, സന്തോഷ് കുര്യത്ത്, ബിജു പുന്നത്താനം, പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, ജോസ് കുഴികുളം, എൻ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

മരിയൻ ജംഗ്ഷനിൽനിന്നാരംഭിച്ച പാലാമണ്ഡലം പര്യടനം കൊട്ടാരമറ്റം, മാർക്കറ്റ്, കവീക്കുന്ന്, കൊച്ചിടപ്പാടി, മൂന്നാനി, ചെത്തിമറ്റം വഴി പന്ത്രണ്ടാം മൈലിൽ സമാപിച്ചു. ബിജോയി എബ്രാഹം, കുര്യാക്കോസ് പടവൻ, അഡ്വ ജോബി കുറ്റിക്കാട്ട്, ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് (30/03/2021) മീനച്ചിൽ, എലിക്കുളം മണ്ഡലങ്ങളിൽ മാണി സി കാപ്പൻ പര്യടനം നടത്തും. രാവിലെ എട്ടിന് പാറപ്പള്ളിയിൽ മുൻ എം പി വക്കച്ചൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യും.

മാണി സി കാപ്പന്റെ വിജയം അനിവാര്യം: കർഷകർ

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്ന് വിവിധ കർഷക സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. എം എൽ എ എന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് കർഷകർക്ക് ഗുണകരമായ ഇടപെടൽ നടത്താൻ മാണി സി കാപ്പന് കഴിഞ്ഞിട്ടുണ്ട്.

റബ്ബറിന് തറവില ഉയർത്താൻ നടത്തിയ പരിശ്രമങ്ങളും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് തറവില ഉയർത്താനുള്ള ശ്രമവും പൂട്ടിപ്പോയ റബ്ബർ സൊസൈറ്റികളുടെ പുനരുദ്ധാരണ നടപടികളുമെല്ലാം ഉദാഹരണമാണ്.

ഈ സാഹചര്യത്തിൽ കർഷകർക്കു മാണി സി കാപ്പൻ പ്രതീക്ഷ നൽകുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.