- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഭാടമായ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കി ജനങ്ങൾക്കൊപ്പം മാണി സി കാപ്പൻ
പാലാ: ആർഭാടമായ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കി മാതൃകയായ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനു ഇന്നലെ തിരക്കുകളുടെ ദിനമായിരുന്നു. വിവിധ സ്ഥലങ്ങളിൽ വ്യക്തികളെ നേരിൽ കാണുകയും സ്ഥാപനങ്ങളിൽ എത്തി വോട്ടു തേടുകയും ചെയ്തു. ഇതോടൊപ്പം കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.
പാലാ മണ്ഡലത്തിൽ ഴെിഞ്ഞ 16 മാസങ്ങൾ കൊണ്ട് 462 കോടി രൂപയുടെ വികസനം എത്തിച്ചത് മുൻനിറുത്തിയാണ് മാണി സി കാപ്പൻ വോട്ടർമാരെ സമീപിക്കുന്നത്. തോട്ടം - പുരയിടം പ്രശ്‌ന പരിഹാരം, കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്ഥർക്ക് റേഷൻ അനുവദിക്കാൻ നടത്തിയ ഇടപെടൽ, മലയോര മേഖലയോടുള്ള പരിഗണന, പാലാ ബൈപ്പാസ് പൂർത്തീകരണം അവസാന ഘട്ടത്തിലെത്തിച്ചതടക്കമുള്ള വിഷയങ്ങൾ വോട്ടർമാരോട് വിശദീകരിച്ചു.
എല്ലാ മേഖലകളിലും ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിച്ചത്. കൊഴുവനാലിൽ മാണി സി കാപ്പൻ എത്തുന്നതറിഞ്ഞ് നാലാം ക്ലാസുകാരി കുപ്പിയിൽ തയ്യാറാക്കിയ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം സമ്മാനിച്ചു.
വോട്ടിങ് യന്ത്രത്തിൽ ഏഴാമതാണെന്നും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് തന്റെ ചിഹ്നമെന്നും മാണി സി കാപ്പൻ പറഞ്ഞു. തന്റെ പേരിനോട് സാമ്യമുള്ള ഒരാൾ മത്സരിക്കുന്നുണ്ടെന്നും ആളുകൾ ഇതു ശ്രദ്ധിക്കണമെന്നും യു ഡി എഫ് സ്ഥാനാർത്ഥി പറഞ്ഞു.
യു ഡി എഫ് പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവർത്തനവും ബൂത്ത് കേന്ദ്രീകരിച്ചായിരുന്നു. വിവിധ സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രത്തിന്റെ മാതൃക പരിചയപ്പെടുത്തുകയും ചെയ്തു. ഇന്നും ( 05/04/2021) നിശബ്ദ പ്രചാരണം തുടരും.
പാലായിൽ മാണി സി കാപ്പൻ വൻ വിജയം നേടും: യു ഡി എഫ്
പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യു ഡി എഫ് നേതൃയോഗം വിലയിരുത്തി. പരസ്യപ്രചാരണ സമയപരിധി അവസാനിച്ച ശേഷം ചേർന്ന അവലോകനയോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.
പരമ്പരാഗത യു ഡി എഫ് മണ്ഡലമായ പാലായിൽ 16 മാസം കൊണ്ട് കൊണ്ടുവന്ന 462 കോടിയുടെ വികസനം മാണി സി കാപ്പനു അനുകൂലമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സൗകര്യത്തിനായി എം എൽ എ ഓഫീസ് തുറന്നത് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ ജനത്തെ സ്വാധീനിച്ചിട്ടുണ്ട്.
മാണി സി കാപ്പൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചത് വോട്ടർമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതു നേതാക്കൾ മാണി സി കാപ്പൻ പാലായിൽ വികസനം എത്തിച്ചില്ലെന്ന് പ്രഖ്യാപിച്ചത് ഇത് സത്യമാണെന്നു തെളിയിച്ചിരിക്കുകയാണ്. പാലായോടുള്ള നിഷേധാത്മക സമീപനത്തിന് വോട്ടർമാർ മറുപടി പറയും.
കാലാവധി നിലനിൽക്കെ രണ്ടു തവണ എം പി സ്ഥാനങ്ങൾ രാജിവച്ചതും പാലായെ പന്നിക്കാടെന്നാക്ഷേപിച്ചതും ജനാധിപത്യത്തോടുള്ള വഞ്ചനയും പാലായോടുള്ള അവഹേളനവുമാണ്. മാണി സി കാപ്പന്റെ പേരിനോട് സാമ്യമുള്ള ആളെ മത്സരത്തിനിറക്കിയത് പരാജയഭീതിമൂലമാണെന്നും യു ഡി എഫ് പറഞ്ഞു. യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, ജോർജ് പുളിങ്കാട്, ജോയി സ്‌കറിയ, ജോസ് പാറേക്കാട്ട്, ബിജു പുന്നത്താനം, ആർ സജീവ്, സി ടി രാജൻ, തോമസ് ഉഴുന്നാലിൽ, തോമസ് ആർ വി ജോസ്, ബിജോയി എബ്രാഹം, സന്തോഷ് മണർകാട്, ആർ മനോജ്, ജോഷി വട്ടക്കുന്നേൽ, ജോഷി പുതുമന തുടങ്ങിയവർ പ്രസംഗിച്ചു.
റബ്ബർ തറവില: ഇടതു വാഗ്ദാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട്
പാലാ: റബ്ബറിന് തറവില 250 ആക്കുമെന്ന ഇടതു പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് വിവിധ കർഷക സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി. റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിക്കണമെന്ന് മാണി സി കാപ്പനടക്കമുള്ളവർ നിവേദനം നൽകിയിരുന്നു. എന്നാൽ ആറു മാസം മുമ്പ് അത് നടപ്പാക്കാതെ 170 ആയി പരിമിതപ്പെടുത്തിയ ഇടതു സർക്കാർ ഇപ്പോൾ ഇക്കാര്യം പറയുന്നത് കർഷകരെ കബളിപ്പിക്കാനാണ്. ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 170 നു പുരം 250 ആക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ സർക്കാരിനെ സ്വാധീനിക്കാൻ പോലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജോഷി പുതുമന, സാംജി പഴേപറമ്പിൽ, ബേബി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.