- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബറിന് ഇരുനൂറ് രൂപ തറവില ലഭ്യമാക്കണം: മാണി സി കാപ്പൻ
തിരുവനന്തപുരം: റബ്ബറിന് കുറഞ്ഞത് 200 രൂപ തറവില പ്രഖ്യാപിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. കുറഞ്ഞത് 200 രൂപയെങ്കിലും കിട്ടിയാലെ കർഷകന് മുതലായുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഒക്ടോബർ മുതൽ കൊടുക്കാൻ നടപടി സ്വീകരിക്കണം. ഗവർണറുടെ നയപ്രഖ്യാപനത്തിനു മറുപടി പറയവെയാണ് മാണി സി കാപ്പൻ ഈ ആവശ്യമുന്നയിച്ചത്.
പാലായിൽ ചുഴലിക്കാറ്റിനെത്തുടർന്നു കൃഷി നശിച്ച കർഷകർക്കും വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും നാശം സംഭവിച്ചവർക്കും അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പൂർണ്ണമായി കൊടുത്തിട്ടില്ലെന്നും കൊടുത്തത് തന്നെ അപര്യാപ്തമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കാപ്പൻ ആവശ്യപ്പെട്ടു.
ഇൻഷ്വർ ചെയ്ത വാഴകളുടെ പകുതി മൂപ്പെത്തിയ കുലകൾ നശിച്ചുപോയിട്ടും നഷ്ടപരിഹാരം നൽകിയിട്ടില്ല. വാഴകൾക്കു മുട്ടുകൊടുത്തില്ലെന്ന കാര്യം പറഞ്ഞാണിത്. മുട്ടൊന്നിന് 80 രൂപയും പണിക്കൂലി വേറെയും നൽകണം. എന്നാൽ വിലയാകട്ടെ അതിൽ താഴെയുമാണെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി.
കാർഷിക വിളകൾ കേടുകൂടാതെ സംഭരിച്ചു വയ്ക്കാവുന്ന കോൾഡ് സ്റ്റോറേജുകൾ ആരംഭിക്കണമെന്നും മൂല്യവർദ്ധിത വിഭവങ്ങൾക്കായി ഫുഡ് പാർക്കുകൾ സ്ഥാപിക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു.