- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗൻവാടി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനായി മുൻകൈയെടുക്കും: മാണി സി കാപ്പൻ
വലവൂർ: നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ അമ്മമാരെപോലെ സ്‌നേഹിക്കുകയും ആദ്യാക്ഷരങ്ങൾ പകർന്ന് നൽകുകയും ചെയ്യുന്ന അംഗനവാടി ജീവനക്കാർ നാടിന്റെ അഭിമാനമാണെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മികച്ച അംഗൻവാടി ജീവനക്കാർക്കാരിക്കുള്ള അവാർഡ് ലഭിച്ച വലവൂർ അംഗൻവാടിയിലെ ജീവനക്കാരി ത്രേസ്യാമ്മ കെ ഒ കുഴികുളത്തെ ആദരിക്കാൻ വലവൂർ അംഗൻവാടിയിൽ ചേർന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗൻവാടി ജീവനക്കാരുടെ കഷ്ടപ്പാടിന് അനുസരിച്ചുള്ള വേതനം ഇപ്പോഴും ലഭിക്കുന്നില്ല എന്ന സാഹചര്യത്തിൽ ശമ്പള പരിഷ്‌ക്കരണത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ ആവശ്യപ്പെടുമെന്നും എം എൽ എ പറഞ്ഞു.
അനുമോദന യോഗത്തിൽ ളാലം ബ്ലോക്ക് മെമ്പർ ഷീലാ ബാബു കുര്യത്ത് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.
കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കരൂർ മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം, കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് കുര്യത്ത്, അംഗൻവാടി സൂപ്പർവൈസർ പ്രവീണ, രാമചന്ദ്രൻ നായർ ശ്രീരാഗം, കൃഷ്ണൻ ബി, ദാസ് കോലത്ത്, ജോർജുകുട്ടി ചെമ്പോട്ടിക്കൽ, ജോയി മണ്ണഞ്ചേരിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ആലി അഗസ്റ്റിൻ, ശൈലജാ ഗോപാൽ, മിനിമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മാണി.സി.കാപ്പനെ അഭിനന്ദിച്ചു
പാലാ: നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയും കേരളാകോൺഗ്രസിന്റെ സ്ഥാപക നേതാവുമായിരുന്ന മാത്തച്ചൻ എം.കുരുവിനാൽകുന്നേലിന്റെ പേര് പൈക ഗവൺമെന്റ് സാമൂഹിക ആരോഗ്യകേന്ദ്രത്തിന് നൽകണമെന്ന് നിർദ്ദേശിക്കുകയും ഈ കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകുകയും ചെയ്ത മാണി.സി കാപ്പൻ എംഎൽഎ യെ ഡി.സി.കെ പാലാ ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു. മാത്തച്ചൻ കുരുവിനാൽ കുന്നേൽ സൗജന്യമായി വിട്ടുനൽകിയ 2 ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് സാമൂഹിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
എംപി.കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ ,അപ്പച്ചൻ ചമ്പക്കുളം,ടോംനല്ലനിരപ്പേൽ,,റോയി നാടുകാണി, പ്രശാന്ത് വള്ളിച്ചിറ ,ഷൈല എന്നിവർ പ്രസംഗിച്ചു.