- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ മാണിയെ നേരിടാൻ മാണി സി കാപ്പൻ; കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരിൽ ശശീന്ദ്രനും; കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടി എൻസിപി സ്ഥാനാർത്ഥി
മുംബൈ: പാലായിൽ കെ.എം മാണിക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി.സി കാപ്പനെ വീണ്ടും മത്സരിപ്പിക്കാൻ എൻ.സി.പി തീരുമാനം. സിറ്റിങ് എംഎൽഎമാരായ തോമസ് ചാണ്ടി കുട്ടനാട്ടിലും എ.കെ ശശീന്ദ്രൻ എലത്തൂരിലും വീണ്ടും ജനവിധി തേടും. കോട്ടയ്ക്കലിൽ എൻ.എ മുഹമ്മദ് കുട്ടിയാണ് സ്ഥാനാർത്ഥി. പാർട്ടി അധ്യക്ഷൻ ശരദ് പവാർ മുംബൈയിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാലായിൽ മാണി സി കാപ്പനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കിട നൽകാതെ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കകുയായിരുന്നു. ഇത് ദേശീയ നേതൃത്വവും അംഗീകരിച്ചു. 2006ലും 2011ലും കെ. എം മാണിക്കെതിരെ മാണി സി. കാപ്പനായിരുന്നു മത്സരിച്ചത്. 2006ൽ 7500 വോട്ടിന് പരാജയപ്പെട്ടപ്പോൾ 2011ൽ മാണിയുടെ ഭൂരിപക്ഷം 5277 ആയി കുറക്കാൻ സാധിച്ചു. കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതും തർക്കങ്ങൾക്ക് ഇട നൽകിയിരുന്നു. അത്തരം വിമർശനങ്ങളും നേതൃത്വം തള്ളി.
മുംബൈ: പാലായിൽ കെ.എം മാണിക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി.സി കാപ്പനെ വീണ്ടും മത്സരിപ്പിക്കാൻ എൻ.സി.പി തീരുമാനം. സിറ്റിങ് എംഎൽഎമാരായ തോമസ് ചാണ്ടി കുട്ടനാട്ടിലും എ.കെ ശശീന്ദ്രൻ എലത്തൂരിലും വീണ്ടും ജനവിധി തേടും. കോട്ടയ്ക്കലിൽ എൻ.എ മുഹമ്മദ് കുട്ടിയാണ് സ്ഥാനാർത്ഥി. പാർട്ടി അധ്യക്ഷൻ ശരദ് പവാർ മുംബൈയിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പാലായിൽ മാണി സി കാപ്പനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കിട നൽകാതെ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കകുയായിരുന്നു. ഇത് ദേശീയ നേതൃത്വവും അംഗീകരിച്ചു. 2006ലും 2011ലും കെ. എം മാണിക്കെതിരെ മാണി സി. കാപ്പനായിരുന്നു മത്സരിച്ചത്. 2006ൽ 7500 വോട്ടിന് പരാജയപ്പെട്ടപ്പോൾ 2011ൽ മാണിയുടെ ഭൂരിപക്ഷം 5277 ആയി കുറക്കാൻ സാധിച്ചു.
കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതും തർക്കങ്ങൾക്ക് ഇട നൽകിയിരുന്നു. അത്തരം വിമർശനങ്ങളും നേതൃത്വം തള്ളി.