- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനൊപ്പം ഫോട്ടോഗ്രാഫറിൽ അഭിനയിച്ച മണി വീണ്ടും തിരിച്ചു വരുന്നു; ആദ്യ ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയുടെ തിരിച്ചു വരവ് 12 വർങ്ങൾക്ക് ശേഷം; നായികയായി അനുമോൾ
കൊച്ചി: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ മണി എന്ന ആദിവാസി ബാലൻ സിനിമയിലേക്ക് തിരിച്ചു വരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ മണി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലിമ നിർമ്മിക്കുന്ന പ്രഥമ ഫീച്ചർ സിനിമയായ ഉടലാഴത്തിലൂടെയാണ് മണി സിനിമയിലേക്ക് രണ്ടാം വരവ്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആറ് നാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴത്തിന്റെ പ്രമേയം. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പെരുമാറ്റമാണ് പ്രമേയം. തന്റെ തന്നെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ ആവളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുമോൾ നായികയാകുന്ന ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും അഭിനയിക്കുന്നു. ബിജിപാൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്ത
കൊച്ചി: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ മണി എന്ന ആദിവാസി ബാലൻ സിനിമയിലേക്ക് തിരിച്ചു വരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ മണി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലിമ നിർമ്മിക്കുന്ന പ്രഥമ ഫീച്ചർ സിനിമയായ ഉടലാഴത്തിലൂടെയാണ് മണി സിനിമയിലേക്ക് രണ്ടാം വരവ്.
നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആറ് നാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴത്തിന്റെ പ്രമേയം. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പെരുമാറ്റമാണ് പ്രമേയം. തന്റെ തന്നെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ ആവളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുമോൾ നായികയാകുന്ന ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും അഭിനയിക്കുന്നു. ബിജിപാൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ മിഥുൻ ജയരാജ്, സിതാര എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു.