മാണി പാലായിൽ പോയി പറഞ്ഞാൽ മതിയെന്ന് കോടിയേരി; അഴിമതിക്കാർക്ക് അരുവിക്കര മറുപടി നൽകുമെന്ന് വി എസ്; ധനമന്ത്രിക്കെതിരായ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ചെന്നിത്തല; ബാർ കോഴയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ട
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല. മന്ത്രിമാണിയുമായി സഹകരണത്തിനില്ലെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചു. മാണി കാര്യങ്ങൾ പാലായിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ സഭയിൽ പറഞ്ഞത്.
ബാർ കോഴ കേസിൽ അന്വേഷണം നീതിപൂർവവും നിഷ്പക്ഷവുമായാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പിനും വിജിലൻസിനും ഇത്രയുമേറെ സ്വാതന്ത്ര്യം നൽകിയ മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ല. എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന് ബാർ കോഴ കേസിന്റെ ചുമതല നൽകിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സി.സി.അഗസ്റ്റിനെ വിജിലൻസിന്റെ ലീഗൽ അഡ്വൈസർ ആയി നിയമിച്ചത് മുൻ ഇടത് സർക്കാരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമയേത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബാർ കോഴ കേസിൽ മാണിയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മാണിക്ക് ഒരു നിയമം, മന്ത്രി കെ.ബാബുവിന് ഒരു നിയമം എന്നതാണ് സർക്കാരിന്റെ രീതി. മാണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. എങ്കിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാണ്. അന്വേഷണ റിപ്പോർട്ടിന്മേൽ വിജിലൻസ് നിയമോപദേശം തേടിയത് സുപ്രീംകോടതിയുടെ വിധികൾക്ക് എതിരാണ്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഇടപെടുകയാണെന്നും കോടിയേരി ആരോപിച്ചു.
ബാർ കോഴ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്ളക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സഭാ നടപടികൾ ആരംഭിച്ചതു മുതൽ പ്രതിപക്ഷാംഗങ്ങൾ സീറ്റിലിരുന്ന് മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ ചോദ്യേത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കർ എൻ. ശക്തൻ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയ്ക്ക് ശേഷം ബാർ കോഴ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചെന്ന് ആരോപിച്ച് കോടിയേരി ബാലകൃഷ്ണൻ അടിയന്തരപ്രമേയത്തിന്റെ അവതരണാനുമതി ചർച്ചയായി. അതോടെ ചർച്ചകൾ ചൂടുപിടിച്ചു
ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം. മാണിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനും വെവ്വേറേ നിയമങ്ങളാണ് ഉള്ളത്. സർക്കാരിനു നഷ്ടമുണ്ടാക്കി ബാബു കൈക്കൂലി വാങ്ങിയെന്നും കോടിയേരി കൂട്ടിച്ചേർത്തു. കെ.എം. മാണി നുണപരിശോധനയ്ക്കു വിധേയനാകണം. മാണിക്കെതിരെ കുറ്റപത്രം നൽകുന്നത് സർക്കാർ അട്ടിമറിച്ചു. ബാബുവിനെതിരെയുള്ള ആരോപണവും അട്ടിമറിച്ചു. അന്വേഷണ റിപ്പോർട്ടിന്മേൽ നിയമോപദേശം തേടിയത് സുപ്രീം കോടതി വിധിക്കെതിരാണ്. കേസന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി നിയമവാഴ്ചയെ അട്ടിമറിക്കുന്നു, കോടിയേരി കൂട്ടിച്ചേർത്തു. സർക്കാർ നടപടികളൊന്നും സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു. സർക്കാർ തൊടുന്നതിലെല്ലാം അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാർക്ക് അരുവിക്കരയിൽ മറുപടി കിട്ടുമെന്നും വി എസ് പറഞ്ഞു.
ബാർ കോഴ കേസിൽ രാഷ്ട്രീയം കലങ്ങിമറിയുകയും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബജറ്റ് സമ്പൂർണമായി പാസാക്കാൻ നിയമസഭ സമ്മേളിച്ചിരിക്കുന്നത്. അതിനിടെ നിയമസഭ സമ്മേളനം ഇന്ന് പിരിയാൻ നിയമസഭയുടെ കാര്യോപദേശക സമിതി തീരുമാനിച്ചു. ഇന്ന് സഭ പരിയും. അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ജൂൺ 29ന് വീണ്ടും ചേരും. നിയമസഭാ പെരുമാറ്റച്ചട്ടമുള്ളതിനാൽ മന്ത്രിമാർ്ക്ക് പ്രഖ്യാപനങ്ങൾ നടത്താൻ കഴിയാത്തതു കൊണ്ടാണ് സർക്കാർ ഈ നിലപാടിൽ എത്തിയത്.
എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തും. പ്രതിപക്ഷ വിയോജിപ്പോടെയാണ് സഭ പിരിയാനുള്ള തീരുമാനം കാര്യോപദേശക സമിതി എടുത്തത്.