- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിച്ച് കാണിച്ച് മാണി ബിജെപിയെ മോഹിപ്പിക്കുന്നു; മോഹം നിലനിർത്താൻ രഹസ്യ ചർച്ചകളും ഏറെ; ആക്രമണം നിർത്തി കോൺഗ്രസ് നേതൃത്വവും സംയമനം തുടങ്ങിയെങ്കിലും കല്ലെറിഞ്ഞ് കൊല്ലാൻ ഉറച്ച് യൂത്ത് കോൺഗ്രസും കെ എസ് യുവും; തദ്ദേശങ്ങളിലെ അടി തെരുവിലേക്കും
കോട്ടയം: കെഎം മാണി ബിജെപിയിലെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. എൻഡിഎയുടെ ഭാഗമാകാൻ പലവിധ രഹസ്യ ചർച്ചകളും മാണിയുമായി ബിജെപി നടത്തുന്നുമുണ്ട്. കേന്ദ്ര നേതൃത്വമാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ മാണിയുടെ മനസ്സ് ഇപ്പോഴും ഇടതുപക്ഷത്താണ്. അതിനിടെ യുഡിഎഫിൽ നിന്നുള്ള കേരളാ കോൺഗ്രസിന്റെ വഴിപിരിയൽ വലിയ ക്രമസമാധാന പ്രശ്നമാകുമെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കോട്ടയത്തും പത്തനംതിട്ടയിലും പ്രശ്നസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മാണിയുമായി ഏറ്റുമുട്ടലിനില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോഴും യൂത്ത് കോൺഗ്രസും കെ എസ് യുവും മാണിക്കെതിരെ രണ്ടും കൽപ്പിച്ചാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ ശ്രദ്ധയോടെ വീക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. യു.ഡി.എഫ്. വിട്ട കേരളാ കോൺഗ്രസിനേയും മാണിയേയും തള്ളാനും കൊള്ളാനുമാകാതെ മുസ്ലിംലീഗ് നിൽക്കുമ്പോൾ യു.ഡി.എഫ്. ബന്ധം വിടുന്നതിനു മുമ്പ് കെ.എം. മാണി ബിജെപി നേതാക്കളുമായി നടത്തിയത് പത്തോളം അനൗദ്യോഗിക ചർച്ചകൾ. ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരേ ഉയർന്ന ആരോപണം നിലനിൽക്കു
കോട്ടയം: കെഎം മാണി ബിജെപിയിലെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. എൻഡിഎയുടെ ഭാഗമാകാൻ പലവിധ രഹസ്യ ചർച്ചകളും മാണിയുമായി ബിജെപി നടത്തുന്നുമുണ്ട്. കേന്ദ്ര നേതൃത്വമാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ മാണിയുടെ മനസ്സ് ഇപ്പോഴും ഇടതുപക്ഷത്താണ്. അതിനിടെ യുഡിഎഫിൽ നിന്നുള്ള കേരളാ കോൺഗ്രസിന്റെ വഴിപിരിയൽ വലിയ ക്രമസമാധാന പ്രശ്നമാകുമെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കോട്ടയത്തും പത്തനംതിട്ടയിലും പ്രശ്നസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മാണിയുമായി ഏറ്റുമുട്ടലിനില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോഴും യൂത്ത് കോൺഗ്രസും കെ എസ് യുവും മാണിക്കെതിരെ രണ്ടും കൽപ്പിച്ചാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ ശ്രദ്ധയോടെ വീക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
യു.ഡി.എഫ്. വിട്ട കേരളാ കോൺഗ്രസിനേയും മാണിയേയും തള്ളാനും കൊള്ളാനുമാകാതെ മുസ്ലിംലീഗ് നിൽക്കുമ്പോൾ യു.ഡി.എഫ്. ബന്ധം വിടുന്നതിനു മുമ്പ് കെ.എം. മാണി ബിജെപി നേതാക്കളുമായി നടത്തിയത് പത്തോളം അനൗദ്യോഗിക ചർച്ചകൾ. ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരേ ഉയർന്ന ആരോപണം നിലനിൽക്കുകയാണെന്നു ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയത് എൻ.ഡി.എ. പ്രവേശനത്തെ അത്ര എളുപ്പമാക്കുന്നുമില്ല. എന്നാൽ മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടണമെന്ന നിലപാടാണ് ചില ബിജെപി. നേതാക്കൾക്കുള്ളത്. ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും വിലയിരുത്തലുണ്ട്. എന്നാൽ മാണി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നാണ് സൂചന. ഇക്കാര്യം അടുത്ത നേതാക്കളോട് മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയുമായുള്ള ചങ്ങാത്തം കേരളാ കോൺഗ്രസിന്റെ അടിത്തറയായ കത്തോലിക്കാ സഭ നീക്കത്തെ പിന്തുണയ്ക്കുമോ എന്നതു നിർണായകമാണ്. കേരളാ കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ ഈ തീരുമാനം ബോധ്യപ്പെടുത്തുക എളുപ്പമാവില്ല. യു.ഡി.എഫ്. ബന്ധം വിടുന്നതിനു മുമ്പ് കെ.എം. മാണി ബിജെപി നേതാക്കളുമായി നടത്തിയത് പത്തോളം അനൗദ്യോഗിക ചർച്ചകളാണ്. കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിൽ പോകുന്നതിന് രണ്ടു ദിവസം മുമ്പ് ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാണിയെ പാലായിലെത്തി കണ്ടിരുന്നു. യു.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നാൽ മറ്റു കാര്യങ്ങളെ സംബന്ധിച്ച് ചർച്ചയാകാമെന്നാണ് കുമ്മനം വ്യക്തമാക്കിയത്. മാണിയും കൂട്ടരും യു.ഡി.എഫ് വിട്ടതോടെ ചർച്ചകൾ വീണ്ടും സജീവമാകും. അതിനപ്പുറം ഒന്നും നടക്കില്ല. മാണിയെ ഒപ്പംകൂട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം. എൻ.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും മാണി എത്തുന്നതിനോടു അനുകൂല നിലപാടാണുള്ളത്.
അതിനിടെ മുന്നണികളുടെ ഭാഗമായല്ലാതെ ഒറ്റയ്ക്കുനിൽക്കാൻ പാർട്ടിക്കു ഭയമില്ലെന്ന് കെ.എം. മാണിയും പറയുന്നു. 1965ലും '67ലും '70ലും പാർട്ടി ഒറ്റയ്ക്കുനിന്നു ശക്തിതെളിയിച്ചതാണ്. പ്രതിസന്ധികളുണ്ടാകുമെന്നറിഞ്ഞുതന്നെയാണ് ഒറ്റയ്ക്കുനിൽക്കാൻ തീരുമാനിച്ചത്. ആരു ചർച്ചയ്ക്കുവന്നാലും മുന്നണിവിടാനുള്ള തീരുമാനം മാറ്റില്ല. എൽ.ഡി.എഫിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നെന്ന ആക്ഷേപത്തിൽ കഴമ്പില്ല. യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നെങ്കിൽ മാണി മുന്നണിവിടുമായിരുന്നോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചത് അദ്ദേഹത്തിന്റെ മനസ്സിന്റെ തോന്നലിൽനിന്നാണ്. തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫുമായി ചേർന്നുള്ള ഭരണം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യങ്ങൾ മണ്ഡലംകമ്മിറ്റികൾ തീരുമാനിക്കട്ടെയെന്ന നിലപാടാണ് കേരളാ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. അടുത്തദിവസങ്ങളിൽത്തന്നെ മണ്ഡ!ലംകമ്മിറ്റികൾ ചേരുമെന്നും മാണി അറിയിച്ചിട്ടുണ്ട്. ഇടത് പക്ഷം അനുകൂലമാകുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ ഭാഗമായി മത്സരിക്കാമെന്നുമാണ് മാണിയുടെ മനസ്സിലുള്ളത്. അതിന് മുമ്പ് ബാർ കോഴയുടെ പുകമറ മാറുമെന്നും പ്രതീക്ഷിക്കുന്നു. ബാർ കോഴയിൽ മാണി കുറ്റവിമുക്തനായാൽ ഇടതുപക്ഷത്തിനും സഹകരണത്തിന് എതിർപ്പില്ലാതെയാകും.
കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തന്നെ മാണിക്കെതിരെ ആഞ്ഞടിച്ചിട്ടും മാണിയെ ഉടൻ എതിർക്കേണ്ടെന്നാണു മുസ്ലിംലീഗ് നിലപാട്. കെ.എം. മാണിയുമായി അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശപ്രകാരമാണിത്. മാണിയുമായി ഒരുപ്രാവശ്യംകൂടി സംസാരിച്ച് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാനാണു ലീഗിന്റെ ശ്രമം. എന്നാൽ സാധ്യത കുറവാണെരന്ന നിലപാടിലാണു ഭൂരിപക്ഷം ലീഗ് നേതാക്കളും. മാണിക്കും കോൺഗ്രസിനും ഇടയിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്നായിരുന്നു ലീഗിന്റെ പ്രതീക്ഷയും. കടുത്ത തീരുമാനമെടുക്കാനുള്ള സാധ്യത മാണി കുഞ്ഞാലിക്കുട്ടിയോടും വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സമവായ ചർച്ചകൾ നടത്തുന്നത്. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ മാറുന്ന മാണിയെ ഭാവിയിലെങ്കിലും യുഡിഎഫിൽ കൊണ്ടുവരികെയാണ് ലീഗിന്റെ ലക്ഷ്യം. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് ഇത്.
മാണി ബജറ്റവതരിപ്പിക്കുന്നതു തടയാൻ പ്രതിപക്ഷം പാഞ്ഞടുത്തപ്പോൾ അവരെ യു.ഡി.എഫ്. എംഎൽഎ.മാർ ചങ്കുനൽകിയാണു തടഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം മുന്നണിവിട്ടത് വ്യക്തമായ കാരണംപറയാതെയാണ്. മാണി പറഞ്ഞ കാരണങ്ങൾ 34 വർഷത്തെ ബന്ധം മുറിക്കാൻ മതിയായവയല്ലെന്നും രമേശ് പറഞ്ഞു. ബാർ കോഴ കേസിൽ അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് അന്നുമിന്നും തന്റെ വിശ്വാസം. മന്ത്രിയെന്ന നിലയിൽ വിജിലൻസ് അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ല. താൻ ആഭ്യന്തരമന്ത്രിയായിരിക്കെത്തന്നെയാണ് വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. അദ്ദേഹത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് കേരളാ കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കേരളാ കോൺഗ്രസ്എമ്മിനെ ഒരു കാരണവശാലും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവിളിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. പുകഞ്ഞകൊള്ളി പുറത്തുതന്നെ. മുന്നണിവിടാനുള്ള ഒരുസാഹചര്യവുമില്ലാത്തപ്പോൾ പുതിയ മേച്ചിൽപ്പുറങ്ങൾതേടിയാണ് അവർ പോയത്. ഇതിനെ ഒരു വെല്ലുവിളിയായിത്തന്നെ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് പറയുന്നു. ഇത് തന്നെയാണ് കെ എസ് യുവിന്റേയും നിലപാട്.
ഈ പശ്ചാത്തലത്തിൽ യു.ഡി.എഫുമായുള്ള മാണിയുടെ വഴിപിരിയിൽ സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നമായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നു. മാണിയുടെ നീക്കം യു.ഡി.എഫിനെയുംകോൺഗ്രസിനെയും മാത്രമല്ല, സംസ്ഥാനത്തെ പൊതുവേ സംഘർഷഭരിതമാക്കും. മാണി നിർണ്ണായക തീരുമാനം എടുത്ത ഇന്നലെത്തന്നെ പലേടത്തും സംഘർഷത്തിനുള്ള അവസരങ്ങൾ ഒരുങ്ങിയെങ്കിലും അതൊക്കെ നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കാൻ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പരമാവധി ഇടതുമുന്നണിയുമായി ചേർന്ന് ഭരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് കഴിയുന്നിടത്തെല്ലാം അത്തരത്തിലുള്ള നീക്കങ്ങൾക്ക് ശ്രമിക്കാം. ഇടതുമുന്നണി പറ്റാത്തിടത്ത് ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാൻ കഴിയുമെങ്കിൽ അതിനും തടസമില്ല. കഴിയുന്നത്ര യു.ഡി.എഫുമായുള്ള ബന്ധംവിചേഛദിക്കാൻ ശ്രമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുതന്നെ പല സ്ഥലങ്ങളിലൂം തർക്കങ്ങൾക്കും കൈയേറ്റങ്ങൾക്കും വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസിന്റെ ഒരു നീക്കത്തിനോടും മുഖം തിരിഞ്ഞുനിൽക്കാൻ കോൺഗ്രസും തയാറല്ല. അടിയെങ്കിൽ തിരിച്ചടിയെന്ന നിലപാടിലാണ് കോൺഗ്രസ്. മാത്രമല്ല, മാണിയെ സമൂഹമദ്ധ്യത്തിൽ കഴിയുന്നത്ര നാണം കെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം.