- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റിന് മുമ്പത്തെ പള്ളിയിൽ പോക്ക് ഒരു ദിവസം നേരത്തെയാക്കി മാണി; ഡെപ്യൂട്ടി സ്പീക്കറുടെ വീട്ടിൽ തങ്ങുമെന്ന അഭ്യൂഹം സജീവം; നിയമസഭയിൽ തന്നെ തങ്ങി മാണിയെ തടയാൻ പ്രതിപക്ഷം; തലസ്ഥാനം സംഘർഷത്തിലേക്ക്
തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ നിന്ന് എത്തി ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് ശൈലി ഇത്തവണ ധനമന്ത്രി കെ.എം. മാണി ഉപേക്ഷിക്കും. ബാർ കോഴയുടെ പേരിൽ സിപിഎമ്മും യുവമോർച്ചയും നടത്തുന്ന സമരത്തിന്റെ മുനയൊടിക്കാൻ പൊലീസിന്റെ നിർദ്ദേശങ്ങൾ മാണി അനുസരിച്ചാൽ ഇന്ന് നിയമസഭയിലാകും ധനമന്ത്രിയുടെ ഉറക്കം. നിയമസഭാ പരിസരത്തുള്ള ഡെപ്യൂട്ടി സ്പീക്
തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ നിന്ന് എത്തി ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് ശൈലി ഇത്തവണ ധനമന്ത്രി കെ.എം. മാണി ഉപേക്ഷിക്കും. ബാർ കോഴയുടെ പേരിൽ സിപിഎമ്മും യുവമോർച്ചയും നടത്തുന്ന സമരത്തിന്റെ മുനയൊടിക്കാൻ പൊലീസിന്റെ നിർദ്ദേശങ്ങൾ മാണി അനുസരിച്ചാൽ ഇന്ന് നിയമസഭയിലാകും ധനമന്ത്രിയുടെ ഉറക്കം. നിയമസഭാ പരിസരത്തുള്ള ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലാകും മാണിയുടെ താമസമെന്നാണ് അഭ്യൂഹം. അതിനിടെ മാണിയെ തടയാൻ നിയമസഭയിൽ തന്നെ തുടരാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചു.
നാളെ രാവിലെ 9 മണിക്ക് നിയമസഭയിൽ എത്തി ബജറ്റ് അവതരിപ്പിക്കാൻ മാണി ഡെപ്യൂട്ടി സ്പീക്കറുടെ വസതിയെ താമസ സ്ഥലമാക്കണമെന്നാണ് പൊലീസ് നിർദ്ദേശം. സഭയ്ക്കുള്ളിലും പ്രതിപക്ഷ പ്രതിഷേധം മാണി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബജറ്റ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനാണ് സാധ്യത.മാണിയുടെ പതിമൂന്നാം ബജറ്റ് അവതരണമാണ് നാളത്തേത്. മുമ്പ് പന്ത്രണ്ണം അവതരിപ്പിക്കുമ്പോഴും പള്ളിയിൽ പോയി പ്രാർത്ഥന പതിവുള്ളതാണ്. അത് ഇത്തവണ നടക്കില്ല. ഏറെ സുരക്ഷാ പ്രശ്‌നങ്ങൾ ഇതുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് മാണി അംഗീകരിച്ചിട്ടുണ്ട്.
നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ മാണി ഇന്ന് രാവിലെ പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തു. പാളയം പള്ളിയിലായിരുന്നു പ്രാർത്ഥന. ബജറ്റ് പ്രസംഗവും രേഖകളുമെല്ലാം ഇന്ന് തന്നെ നിയമസഭയിൽ എത്തിക്കും. മാണി എവിടെയാകും താമസിക്കുക എന്നതിൽ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പലവഴികൾ തേടുന്നുണ്ട്. പ്രതിപക്ഷ എംഎൽഎമാർ സഭയിൽ തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താകും തീരുമാനം. ഏതായാലും സഭ നാളെ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായിട്ടുണ്ട്.
ഔദ്യോഗിക വസതിയിൽ നിന്നും മാണിക്ക് നാളെ വീട്ടിലെത്താൻ കടമ്പകൾ ഏറെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആയിരക്കണക്കിന് യുവമോർച്ച പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും സെക്രട്ടേറിയറ്റ് വളയുന്നതിനായി സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മാണി നിയമസഭയിൽ തങ്ങാൻ തീരുമാനിച്ചത്. എവിടയെല്ലാം എന്ത് പ്രക്ഷോഭമാണ് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷം ഒന്നും വ്യക്തമാക്കിയിട്ടില്ല. സമരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എസ്. വെങ്കിടേശ് അറിയിച്ചു. അഞ്ച് എസ്‌പിമാരുടെ നേതൃത്ത്വത്തിൽ 2000ത്തിലധികം പൊലീസുകാരാണ് ക്രമസമാധാനപാലനത്തിനായി തിരുവനന്തപുരത്ത് തയ്യാറായി നിൽക്കുന്നത്.
ഇന്ന് വൈകീട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. 10000 കണക്കിന് പ്രക്ഷോഭകരെ അണിനിരത്തി നിയസഭയിലേക്കുള്ള എല്ലാ വഴികളും തടയുമെന്ന് യുവമോർച്ച അറിയിച്ചു. ഇന്ന് രാത്രിയോടെ നിയമസഭാ ഉപരോധം തുടങ്ങും. ഇടതു പക്ഷവും രാത്രിയോടെ എത്തുമെന്നാണ് സൂചന.