- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് എം.എം ഹസൻ; മാണിയുടെ പിന്തുണ മലപ്പുറത്ത് ഗുണം ചെയ്തു; 21-ന് ചേരുന്ന യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ
തൃശൂർ: കേരളാകോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടു. മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ കെ.എം മാണി നൽകിയ പിന്തുണ യുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ യുഡിഎഫിൽ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസൻ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇക്കാര്യം ചർച്ച ചെയ്യാൻ 21 ന് യുഡിഎഫ് യോഗം ചേരുമെന്നും ഹസൻ അറിയിച്ചു.കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ്. ബന്ധം കേരളാകോൺഗ്രസ് (എം) ഉപേക്ഷിച്ചത്. കോൺഗ്രസിലെ ചില നേതാക്കൾ ബാർകോഴ കേസിൽ മാണിയെ കുടുക്കാൻ മനഃപൂർവം ശ്രമിച്ചുവെന്നും പാർട്ടിയേയും നേതാവിനേയും ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേരള കോൺഗ്രസ് മുന്നണി വിട്ടത്. അതേസമയം കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങണമെന്ന ആവശ്യം അടുത്തിടെ ഉയർന്നപ്പോൾ പി.ടി തോമസ് എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
തൃശൂർ: കേരളാകോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടു. മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ കെ.എം മാണി നൽകിയ പിന്തുണ യുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ യുഡിഎഫിൽ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസൻ പറഞ്ഞു.
മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇക്കാര്യം ചർച്ച ചെയ്യാൻ 21 ന് യുഡിഎഫ് യോഗം ചേരുമെന്നും ഹസൻ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ്. ബന്ധം കേരളാകോൺഗ്രസ് (എം) ഉപേക്ഷിച്ചത്.
കോൺഗ്രസിലെ ചില നേതാക്കൾ ബാർകോഴ കേസിൽ മാണിയെ കുടുക്കാൻ മനഃപൂർവം ശ്രമിച്ചുവെന്നും പാർട്ടിയേയും നേതാവിനേയും ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേരള കോൺഗ്രസ് മുന്നണി വിട്ടത്.
അതേസമയം കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങണമെന്ന ആവശ്യം അടുത്തിടെ ഉയർന്നപ്പോൾ പി.ടി തോമസ് എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.