അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രു; നിയമസഭയിൽ 50 വർഷം തികച്ച മാണിയെ ഇരുത്തി പുകഴ്ത്തി ബന്ധവൈരി പി.സി. ജോർജ്; ജോർജ് ശത്രുവല്ലെന്നും ശത്രുവെന്നു കരുതിയിരുന്ന പലരും ഇപ്പോൾ മിത്രങ്ങളാണെന്നും മാണിയുടെ മറുപടി
തിരുവനന്തപുരം: കെ.എം. മാണിയെ പി.സി ജോർജ് തെറിവിളിച്ചത് പോലെ മറ്റാരും വിളിച്ചു കാണില്ല. പക്ഷേ, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിയെ ജോർജ് ഇരുത്തി പുകഴ്ത്തുന്ന കാഴ്ച്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. കേട്ടിരുന്ന മാണിക്കും സന്തോഷം കൂടി കരച്ചിൽ വന്നുകാണും. രാഷ്ട്രീയ ഗോദയിൽ പരസ്പരം കടിച്ചുകീറുന്നവരാണെങ്കിലും നിയമസഭയിൽ പി.സി.ജോർജും കെ.എം.മാണിയും സ്നേഹം പങ്കിടുകയായിരുന്നു. നിയമസഭാ സാമാജികനായ അരനൂറ്റാണ്ട് പിന്നിടുന്ന മാണിയെ നിയമസഭയിൽ ജോർജ് അഭിനന്ദിച്ചു. ശത്രുപക്ഷത്താണെങ്കിലും മാണിയുടെ നേട്ടങ്ങളെ അഭിന്ദിക്കാതെ പറ്റില്ലെന്നും ശത്രുക്കൾ പോലും അഭിനന്ദിക്കുമെന്നും ജോർജ് പറഞ്ഞു. അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണെന്നും ജോർജ് കൂട്ടിച്ചേർത്തു. തുടർന്ന് മറുപടി പ്രസംഗത്തിൽ ജോർജിനെ താൻ ഒരിക്കലും ശത്രുവായി കണ്ടിട്ടില്ലെന്ന് മാണിയും പറഞ്ഞു. താൻ ശത്രുക്കളാണെന്ന് കരുതിയ പലരും മിത്രങ്ങളാണെന്ന് ഇപ്പോൾ മനസിലായി. തനിക്ക് ആരോടും ശത്രുതയില്ല. ജോർജ് തന്റെ സഹോദരനെപോലെയാണ്. താൻ ആരോടും വിരോധം വ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കെ.എം. മാണിയെ പി.സി ജോർജ് തെറിവിളിച്ചത് പോലെ മറ്റാരും വിളിച്ചു കാണില്ല. പക്ഷേ, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിയെ ജോർജ് ഇരുത്തി പുകഴ്ത്തുന്ന കാഴ്ച്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. കേട്ടിരുന്ന മാണിക്കും സന്തോഷം കൂടി കരച്ചിൽ വന്നുകാണും.
രാഷ്ട്രീയ ഗോദയിൽ പരസ്പരം കടിച്ചുകീറുന്നവരാണെങ്കിലും നിയമസഭയിൽ പി.സി.ജോർജും കെ.എം.മാണിയും സ്നേഹം പങ്കിടുകയായിരുന്നു. നിയമസഭാ സാമാജികനായ അരനൂറ്റാണ്ട് പിന്നിടുന്ന മാണിയെ നിയമസഭയിൽ ജോർജ് അഭിനന്ദിച്ചു. ശത്രുപക്ഷത്താണെങ്കിലും മാണിയുടെ നേട്ടങ്ങളെ അഭിന്ദിക്കാതെ പറ്റില്ലെന്നും ശത്രുക്കൾ പോലും അഭിനന്ദിക്കുമെന്നും ജോർജ് പറഞ്ഞു. അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണെന്നും ജോർജ് കൂട്ടിച്ചേർത്തു.
തുടർന്ന് മറുപടി പ്രസംഗത്തിൽ ജോർജിനെ താൻ ഒരിക്കലും ശത്രുവായി കണ്ടിട്ടില്ലെന്ന് മാണിയും പറഞ്ഞു. താൻ ശത്രുക്കളാണെന്ന് കരുതിയ പലരും മിത്രങ്ങളാണെന്ന് ഇപ്പോൾ മനസിലായി. തനിക്ക് ആരോടും ശത്രുതയില്ല. ജോർജ് തന്റെ സഹോദരനെപോലെയാണ്. താൻ ആരോടും വിരോധം വച്ചുപുലർത്തുന്നയാളല്ലെന്നും മാണി കൂട്ടിച്ചേർത്തു.
മാണി നിയമസഭയിൽ അമ്പതുവർഷം പൂർത്തിയാക്കിയ ദിവസം ബാർ കോഴ അടക്കമുള്ള വിവാദ വിഷയങ്ങൾ ആരും പരാമർശിച്ചില്ല.