- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലിസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തിറക്കിയ മണിചിത്രത്താഴിന്റെ ട്രെയിലർ യുട്യൂബിൽ തരംഗമാകുന്നു; സസ്പെൻസ് നിറച്ചൊരുക്കിയ ട്രെയിലർ കാണാം
മലയാളത്തിന്റെ സർവ്വകാല ഹിറ്റായ മണിച്ചിത്രത്താഴിന് റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു കിടിലൻ ട്രെയിലർ ഒരുങ്ങിയിരിക്കുന്നു.ദ ലോസ്റ്റ് എന്റർടൈന്മെന്റ് എന്ന യൂടൂബ് വെബസൈറ്റ് വഴി പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ട്രെയിലർ യുട്യൂബിൽ തംരംഗം തീർക്കുകയാണ്. ഒരു മിനിട്ടും 39 സെക്കന്റുമുള്ളതാണ് ട്രെയിലർ. സസ്പെൻസോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ രണ്ട് ദിവസം കൊണ്ട് മുക്കാൽ ലക്ഷം പ്രേക്ഷകരിലെത്തി. ട്രെയിലറൊരുക്കിയത് അരുൺ പിജിയാണ്.മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കൽ ത്രില്ലർ ആരുന്നു ചിത്രം. തിയേറ്ററുകളിൽ വിജയം നേടിയ ചിത്രം വർഷങ്ങൾക്ക് ശേഷം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. മധു മുട്ടത്തിന്റെ രചനയിൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993ലാണ് തിയറ്ററുകളിലെത്തിയത്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം വൻ വിജയവുമായിരുന്നു. ആപ്തമിത്ര എന്ന പേരിൽ കന്നഡയിലും ചന്ദ്രമുഖി എന്ന പേരിൽ തമിഴി
മലയാളത്തിന്റെ സർവ്വകാല ഹിറ്റായ മണിച്ചിത്രത്താഴിന് റിലീസ് ചെയ്ത് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു കിടിലൻ ട്രെയിലർ ഒരുങ്ങിയിരിക്കുന്നു.ദ ലോസ്റ്റ് എന്റർടൈന്മെന്റ് എന്ന യൂടൂബ് വെബസൈറ്റ് വഴി പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ട്രെയിലർ യുട്യൂബിൽ തംരംഗം തീർക്കുകയാണ്.
ഒരു മിനിട്ടും 39 സെക്കന്റുമുള്ളതാണ് ട്രെയിലർ. സസ്പെൻസോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ രണ്ട് ദിവസം കൊണ്ട് മുക്കാൽ ലക്ഷം പ്രേക്ഷകരിലെത്തി. ട്രെയിലറൊരുക്കിയത് അരുൺ പിജിയാണ്.മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കൽ ത്രില്ലർ ആരുന്നു ചിത്രം. തിയേറ്ററുകളിൽ വിജയം നേടിയ ചിത്രം വർഷങ്ങൾക്ക് ശേഷം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.
മധു മുട്ടത്തിന്റെ രചനയിൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993ലാണ് തിയറ്ററുകളിലെത്തിയത്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം വൻ വിജയവുമായിരുന്നു. ആപ്തമിത്ര എന്ന പേരിൽ കന്നഡയിലും ചന്ദ്രമുഖി എന്ന പേരിൽ തമിഴിലും ഭൂൽഭൂലയ്യ എന്ന പേരിൽ ഹിന്ദിയിലും സിനിമ റിലീസ് ചെയ്തു.