- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസിയുടെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തുവിട്ടു; കങ്കണ റണൗട്ടിന്റെ ഊജ്ജ്വല പ്രകടനത്തിന്റെ വരവറിയിച്ച ട്രെയിലറിന് വമ്പൻ സ്വീകരണം; മാസും ക്ലാസും സമ്മേളിക്കുന്ന ചിത്രം ജനുവരി 15 ന് തിയേറ്ററുകളിലെത്തും
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺപോരാളി ഝാൻസി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികർണികയുടെ ട്രെയിലർ പുറത്തിറങ്ങി. മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രെയിലർ നൽക്കുന്ന സൂചന ചിത്രത്തിൽ കങ്കയുടെ ഉജ്ജ്വല പ്രകടനം കാണാനാവുമെന്നതാണ്. മൂന്ന് മിനിട്ടിലധികം ഉള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി വിവാദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോയത്. സർവ്വ ബ്രാഹ്മണ മഹാസഭയുടെ ഭീഷണി നേരിട്ട ചിത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനി അംഗവുമായുള്ള ഝാൻസി റാണിയുടെ പ്രണയ രംഗങ്ങളായിരുന്നു ബ്രാഹ്മണ സഭ വിവാദമാക്കി മാറ്റിയത്. 125 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗർലാമുടിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂൺ ജോഷി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺപോരാളി ഝാൻസി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികർണികയുടെ ട്രെയിലർ പുറത്തിറങ്ങി. മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രെയിലർ നൽക്കുന്ന സൂചന ചിത്രത്തിൽ കങ്കയുടെ ഉജ്ജ്വല പ്രകടനം കാണാനാവുമെന്നതാണ്. മൂന്ന് മിനിട്ടിലധികം ഉള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിരവധി വിവാദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോയത്. സർവ്വ ബ്രാഹ്മണ മഹാസഭയുടെ ഭീഷണി നേരിട്ട ചിത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനി അംഗവുമായുള്ള ഝാൻസി റാണിയുടെ പ്രണയ രംഗങ്ങളായിരുന്നു ബ്രാഹ്മണ സഭ വിവാദമാക്കി മാറ്റിയത്. 125 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.
കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗർലാമുടിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂൺ ജോഷി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 2019 ജനുവരി 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.