ഹൈദരാബാദ്: മലയാളത്തിൽ ഇപ്പോൾ എങ്ങും അഡാർ ലവ് തരംഗമാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന പ്രിയവാര്യരിലൂടെയാണ് ഗാനം ആദ്യം ഹിറ്റായതെങ്കിൽ ഇപ്പോൾ വിവാദങ്ങൾ കൊണ്ടും ഗാനം വലിയ ഹിറ്റാണ്.

എന്നാൽ ഇപ്പോൾ ഗാനത്തിന് വിലക്കേർപ്പെടുത്തമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരിക്കുകയാണ് ഇസ്ലാമിക സംഘാടനയായ റാസ അക്കാദമി. പ്രവാചകനായ മുഹമ്മദ് നബിയെയും ഭാര്യയെയും ഗാനം അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് റാസ അക്കാദമി പരാതി നൽകിയിരിക്കുന്നത്.

രാജ്യത്തെ മറ്റൊരു വിവാദത്തിൽ നിന്നും രക്ഷിക്കാൻ എത്രയും വേഗം ഈ ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്യാൻ സെൻസർ ബോർഡിനോട് നിർദ്ദേശിക്കണമെന്നാണ് സ്മൃതി ഇറാനിക്ക് സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ആദ്യം ഹൈദരാബാദിലെ കുറച്ച് ചെറുപ്പക്കാരാണ് പരാതി നൽകിയത്.ഹൈദരാബാദിൽ ചിത്രത്തിനെതിരെ പരാതി നൽകിയതിൻ പ്രകാരം അഡാർ ലൗവിലെ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ല വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഴയോട് കൂടി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത

രണ്ട് ദിവസം കൊണ്ട് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി. ഗാനത്തിലൂടെ അതിൽ അഭിനയിച്ചിരിക്കുന്ന പ്രിയ പി വാര്യർക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

പാട്ട് ഹിറ്റായതിനെ തുടർന്ന് ഗാനത്തിൽ അഭിനയിച്ചിരിക്കുന്ന പ്രിയക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നത് മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ 19 ലക്ഷം ഫോളോവേഴ്സുമായി ഒന്നാമനായിരുന്ന ദുൽഖറിനെയും കടത്തിവെട്ടിയാണ് പ്രിയ നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയെടുത്തത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ്.

കണ്ണടച്ച് കാണിച്ച് മലയാലികളുടെ മനസ് കവർന്ന പ്രിയയ്ക്ക് പാക്കിസ്ഥാൻ, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിൽ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകൾക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമൊക്കെ മിന്നും താരമാണ്.തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്.

പാട്ടിന് കുറേ റീമിക്‌സുകളും ഇതിനോടകം പുറത്തിറങ്ങി. പാട്ടിലെ രംഗങ്ങൾ കോർത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങൾ പിന്നണിയിൽ ചേർത്തുള്ള റീമിക്‌സ് വിഡിയോകളും നിരവധി.പാക്കിസ്ഥാനി മാധ്യമങ്ങളിൽ പോലും ഗാനവും പ്രിയാ വാര്യരും ചർച്ചാവിഷയമാണ്. ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി നിന്ന് റെക്കോഡുകൾ മറികടക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങളും കേസും എത്തിയിരിക്കുന്നത്.